ഏറ്റവും പ്രീയപെട്ട ആള്.. (19/09/2022)

ഏറ്റവും പ്രീയപെട്ടവർ എന്ന് നമ്മൾ കരുതുന്നവർക്ക് നമ്മൾ പ്രീയപെട്ടതല്ലെങ്കിലോ...??

ചിന്തിച്ചിട്ടുണ്ടോ...??
അത്‌ തിരിച്ചറിയുമ്പോൾ ഉണ്ടാവുന്ന മനോവിഷമം...??
താങ്ങാൻ പറ്റുമോ
ആ വേദന..??

എനിക്ക് പറ്റാറില്ല...!!

കൂടെ കൂട്ടിയവർ വിടപറയാതെ ഒഴിഞ്ഞു പോയപ്പോഴും...
കൂട്ടുകാർ എന്ന് കരുതി കൂടെ കൂട്ടിയവർ ഒറ്റപ്പെടുത്തിയപ്പോഴും താങ്ങാൻ സാധിച്ചിട്ടില്ല...!!

ഉള്ളിന്റെ ഉള്ളിൽ അതൊരു വേദനയായി തന്നെ അവശേഷിക്കുന്നു...!!

ഇനിയൊരു മടങ്ങി പോക്ക് ആഗ്രഹിക്കുന്നില്ല... ഇനി ഒരിക്കലും പഴയ പോലെ ആവാത്ത സൗഹൃദമായി പോയി..!!

സങ്കടം തോന്നാറുണ്ട്...
ഉള്ളു തുറന്ന് ഒന്നെനിക്കും ചിരിക്കാൻ പറ്റാതെ വരുമ്പോൾ...
തമാശകൾ പറയുമ്പോൾ കൂടെ ചേരാൻ തോന്നാറില്ല...
മനസ്സ് കൊണ്ട് അകന്നു കഴിഞ്ഞു...!!
ഇനിയൊരിക്കലും അടുക്കാൻ ആവാത്ത വിധം...!!

ഒറ്റപ്പെടൽ അതൊരു വേദന തന്നെയാണ്...
എല്ലാം കഴിഞ്ഞു നാം ഒറ്റയാവേണ്ടവർ ആണെന്ന് മാത്രം മിക്കവാറും മറന്നു പോകുന്നു...!!
തനിച്ചായി പോയി എന്ന് പരാതി പറയുന്നു...
സങ്കടപെടുന്നു...
ഒറ്റയ്ക്കിരുന്നു കരയുന്നു...!!

എത്ര നിസാരമായിയാണ് പറിച്ചു കളഞ്ഞത്...!!
വേണ്ടെന്നു വെച്ചത്...
ആരുമല്ലാതാക്കിയത്...!!
മനസ്സിൽ നിന്നും എന്നേ കളഞ്ഞു കാണും...??
അല്ലെങ്കിൽ ഇത്രയും എളുപ്പം ഒഴിവാക്കാൻ പറ്റുമായിരുന്നോ...???



Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)