തെറ്റുകാർ... (14/09/2022)
കൂടെ കൂടിയിട്ട് വർഷങ്ങൾ ആയി...!!
സഹോദരങ്ങളെ പോലെ..
മക്കളെ പോലെ..
ചേർത്ത് പിടിച്ചു..
തിരിച്ചു എന്നെയും...!!
വീട്ടുകാരുമായും കൂട്ടുകാരുമായും ആഴത്തിൽ ബന്ധം സ്ഥാപിക്കപ്പെട്ടു ഈ വർഷങ്ങൾ കൊണ്ട്...!!
എന്തിനും ഏതിനും കൂടെ നിന്നവർ...
ഒരിക്കലും മോശമായി പെരുമാറാത്ത കൂട്ടുകാർ..
ജീവിതത്തിലെ ഏറ്റവും മോശം സമയത്തും സഹോദരങ്ങളെ പോലെ കൂടെ ഉണ്ടായവർ...!!
എല്ലാരും സ്വന്തക്കാരായി...
അവർക്ക് ഞാനും...!!
ഇന്ന് എല്ലാത്തിനും തിരശീല വീണു..!!
അവസാനിപ്പിക്കേണ്ടി വന്നു എല്ലാം...!!
ആരും എന്നും കൂടെ ഉണ്ടാവില്ല എന്ന് എന്നെ തന്നെ പഠിപ്പിക്കണം...!!
ഒറ്റയ്ക്ക് ആയപോലെ..!!
ഇനിയങ്ങോട്ട് അവരും ഇല്ലാതെ ജീവിക്കാൻ പഠിക്കണം...
ആരെയും കൂടെ കൂട്ടാതെ ജീവിക്കാൻ നോക്കണം..
പറ്റില്ലെന്ന് നല്ലപോലെ അറിയാം...
എന്നാലും ശ്രമിക്കണം ..!!
ഒറ്റയ്ക്ക് ആയി പോയില്ലേ ഇനിയങ്ങോട്ട്...!!
ആർക്കും ഒരു ബാധ്യത ആവരുത്...
എത്ര ബോധം പോയാലും സ്വന്തം കാർ ഓടിച്ചു വീട്ടിൽ പോയി കിടക്കണം..
അത് മാത്രം ആണ് എന്റെ വാശി..!!
ഇന്നും അങ്ങനെ തന്നെ...!!
ഇനിയങ്ങോട്ട് അവരും കൂടെ ഇല്ലാതെ..
ഒറ്റയ്ക്ക് തന്നെ..!!
ഒറ്റയ്ക്ക് ആക്കി പോകാൻ എളുപ്പമാണ്...
ഒറ്റയ്ക്ക് ആയി പോയവന്റെ വേദന ഒരിക്കലും അനുഭവിക്കാതെ അറിയില്ല...
അത് മാത്രം ആണ് സഹിക്കാൻ പറ്റാത്ത സങ്കടം..!!
എവിടെയോ ഒരു ശൂന്യത...
തെറ്റ് പറ്റിപ്പോയി...!!
മാപ്പും പറഞ്ഞു...
എന്നിട്ടും സഹിക്കാൻ പറ്റുന്നില്ല..
കൂടെ കൊണ്ട് നടന്നതും ഞാൻ...
നാറ്റിച്ചതും ഞാൻ...!!
എല്ലാം ഇങ്ങനെ തന്നെ സംഭവിക്കണമായിരുന്നു...
അതായിരിക്കാം എന്റെ വിധി...
ആർക്കും മാറ്റാനാവാത്ത വിധി..
ഒറ്റയ്ക്ക് അനുഭവിക്കേണ്ട വിധി..
ഇനിയൊരു സഹായത്തിനോ കൂട്ടിനോ ആരുമില്ലെന്ന് സ്വയം ഓർക്കണം...!!
ഒറ്റയ്ക്ക് ആയി ഞാൻ...!!
എല്ലാം നഷ്ടപ്പെട്ടവന്റെ അവസ്ഥ...!!
തനിയെ...
ഇനിയങ്ങോട്ട്...!!