വീണ്ടും തോറ്റു പോകുമ്പോൾ.. (13/09/2022)
ചെയ്ത തെറ്റ് തന്നെ ആവർത്തിക്കുന്നു...!!
ഒരിക്കലും ഇനി ആവരുത് എന്ന അവസ്ഥയിൽ വീണ്ടും എത്തിച്ചേർന്നിരിക്കുന്നു..!!
വിട്ട് പോയിട്ടും ചെയ്യാത്ത തെറ്റിന് പഴി കേൾക്കേണ്ടി വരുന്നു...!!
മുടക്കം വരാതെ രാവും പകലും കേൾക്കേണ്ടി വരുന്നു...!!
കൂടെ നിൽക്കും എന്ന് കരുതുന്നവർ തന്നെ ഒറ്റപ്പെടുത്തുമ്പോൾ...
തകർന്നു നിൽക്കുമ്പോൾ...
പിന്നിൽ നിന്നൊരു കുത്ത് പോലെ തോന്നുന്നു...
എല്ലാം...!!
എവിടെയാണ് തെറ്റ് പറ്റിയതെന്ന് അറിയില്ല...!!
സ്നേഹം കൊണ്ട് ഒരാളെ മാത്രമേ ചതിച്ചിട്ടുള്ളു...!!
വേണ്ടെന്നു വെച്ചിട്ടുള്ളു...!!
എന്നിട്ടും ഒരു ദയവും കാട്ടാതെ തളർത്തി കളയുന്നു...!!
ഒരിക്കൽ കൂടി ഞാൻ തോറ്റിരിക്കുന്നു...
സ്നേഹിച്ചതിനു...
വിശ്വസ്ഥത കാട്ടിയതിനു...
മറ്റൊരാൾക്ക് വേണ്ടി മാറ്റി നിർത്തപെടുന്നു...
കുറ്റം കേൾക്കേണ്ടി വരുന്നു...
പരിധികൾ ഇല്ലാതെ പരാതികൾ മാത്രം കേൾക്കേണ്ടി വരുന്നു...!!
എന്നും എപ്പോഴും...!!
ഇവിടെയും ഞാൻ തോറ്റിരിക്കുന്നു...
തോൽപ്പിക്കപ്പെടാൻ ഞാൻ നിന്ന് കൊടുക്കുന്നു..!!
പരാതി പറയുന്നില്ല..!!
ഒരിക്കലും എന്റെ സങ്കടം ആരും അറിയാൻ പോകുന്നില്ല...!!
ഇവിടെ കുഴിച്ചു മൂടപെടുന്നു...!!
മറ്റൊരാൾക്ക് മനസിലാക്കാൻ തക്കവിധം ഞാനും മാറേണ്ടിയിരിക്കുന്നു..
മനസിലാക്കാൻ പറ്റാത്തത് എന്റെ മാത്രം കുറ്റമാണ്...!!
പണ്ടും സ്നേഹിച്ചിട്ട് അത് മനസിലാക്കാൻ പറ്റാതെ ഇറങ്ങി പോകേണ്ടി വന്നതും എന്റെ മാത്രം കുറ്റമാണ് ...!!
വീണ്ടും തോറ്റുപോയിരുന്നു...!!