സങ്കടം... (10/09/2022)
ഒരിക്കലും സന്തോഷത്തോടെ ഉറങ്ങാനോ ഉണരാനോ സാധിക്കാത്ത കുറെ ദിനങ്ങൾ...!!
മാസങ്ങൾ കടന്നു പോയിരിക്കുന്നു...
ചെറിയ ലോകത്തെ വലിയ സന്തോഷങ്ങൾ കണ്ട് ജീവിച്ച ദിനങ്ങൾ...!!
ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത് എന്ന് അനുഭവം പഠിപ്പിച്ചു കൊണ്ടേയിരിക്കുന്നു...!!
കൂടെ ആരുമില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ ജീവിച്ചിരിക്കുന്നു...!!
കൂടെ ഉണ്ടായവരും
ഉണ്ടായത് പോലെ അഭിനയിച്ചവരും ഇന്നില്ല...!!
നമ്മുടെ സന്തോഷത്തിന് ആരും കാരണമായില്ലേലും,
മറ്റൊരാളുടെ കണ്ണീരിനു ഇനിയൊരിക്കലും കാരണമാവരുത് എന്ന് ഓർക്കാറുണ്ട്...!!
കൂടെ കൂട്ടാൻ അർഹതയില്ലാത്ത കൊണ്ട് മാറി നടക്കുന്നു..!!
പണ്ട് ആഴ്ചയിൽ ഒരിക്കൽ കൂട്ടുകാരുമായി മദ്യപിച്ചിരുന്ന എന്നെ എനിക്ക് നഷ്ടമായിരിക്കുന്നു...!!
ഇപ്പൊ മദ്യപിക്കാതെ ഉറങ്ങുന്ന രാത്രികൾ ഇല്ല...!!
എത്ര കുടിച്ചാലും ഉറക്കം കിട്ടാത്ത രാത്രികൾ...!!
തിരിച്ചു കിട്ടാത്ത സ്നേഹവും കരുതലും എന്നും ഒരു മുറിവായി തന്നെ അവശേഷിക്കുന്നു...!!
അത് മിക്കവാറും അങ്ങനെ തന്നെ വരൂ...!!
എല്ലാം കഴിഞ്ഞു ഒഴിവാക്കി കളയുന്നത് ഇപ്പൊ ഒരു സംസ്കാരത്തിന്റെ ഭാഗമായിരിക്കുന്നു...!!
എന്തൊക്കെ ചെയ്താലും സാധിച്ചു കൊടുത്താലും അവസാനം കുറ്റം മാത്രം...!!
എല്ലാം നിർത്തണം...
ഒരു ഇറങ്ങി പോക്ക് ജീവിതത്തിൽ വേണെമെന്ന് ഇപ്പൊ മിക്കവാറും ഓർക്കാറുണ്ട്...
പക്ഷേ പറ്റാറില്ല..!!
മതിയായി..!!
സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയി കഴിഞ്ഞു...!!
ഒരുപാട് വേദന അനുഭവിക്കുന്നു..
വേദനിപ്പിക്കുന്നവർക്ക് അതൊരു വിനോദം മാത്രം...!!
പൊട്ടിച്ചിരിച്ചു കൊണ്ട് വീണ്ടും വീണ്ടും ചെയ്യുന്നു...!!
ജീവിതം കൈവിട്ടു പോയ ഞാൻ വാവിട്ട് കരഞ്ഞു മരിക്കുന്നു..!!
ജീവിതത്തിൽ പരാജയം മാത്രം ഏറ്റുവാങ്ങി ഞാൻ ബാക്കിയാവുന്നു..!!
തെറ്റ് പറ്റിയത് എവിടെയാണെന്ന് നല്ല പോലെ അറിയാം...!!
ഒന്നും ഇനി മാറ്റാനോ തിരുത്തുവാനോ സാധിക്കാത്ത ഒരു വിഡ്ഢിയായി ഞാനും അവശേഷിക്കുന്നു...!!
എന്നെ ഇങ്ങനെ ആക്കിയവർ ഭംഗിയായി ജീവിതം ആസ്വദിക്കുന്നു...!!
എന്റെ സങ്കടങ്ങളിൽ സന്തോഷം കണ്ടെത്തുന്നവർ എന്റെ ശത്രുക്കൾ അല്ല...
ഞാൻ ഒരുപാട് സ്നേഹിച്ചവർ തന്നെ..!!
വെറുക്കണം എന്ന് ആഗ്രഹിക്കാറുണ്ട്...!!
എന്നെ കൊണ്ട് പറ്റാറില്ല...
മനസ്സ് കൊണ്ടെങ്കിലും ഒഴിവാക്കുന്നതായി അഭിനയിക്കാൻ പോലും ആഗ്രഹിക്കാറുണ്ട്..
അതും നടക്കാറില്ല..!!
അത്ര ആഴത്തിൽ പതിഞ്ഞു പോയിരിക്കുന്നു...
ആ മുറിവും മുറിപ്പാടും...!!