ഒറ്റപ്പെടൽ... (07/09/2022)

ജീവിതത്തിൽ ഒറ്റയാവുന്നത് തന്നെയാണ് ഏറ്റവും വലിയ സങ്കടം...!!
എന്തൊക്കെ ഉണ്ടായാലും ഒറ്റപ്പെടൽ അസഹനീയം തന്നെ...!!
ഒന്ന് വീണു പോയാൽ ..
ഒരു അസുഖം വന്ന് കിടന്ന് പോയാൽ...
ഒറ്റയ്ക്ക് ആയതിന്റെ ആഴം മനസിലാവും...!!

മാസങ്ങൾ ആയി ഞാനും അത്‌ അനുഭവിക്കുന്നു...
സഹിക്കാൻ പറ്റാത്ത വേദന...
ഉറങ്ങാൻ പറ്റാത്ത രാത്രികൾ...
ആരോടും ഒന്നും പറയാതെ തള്ളി നീക്കുന്ന നാളുകൾ...!!

കൂടെ ഒരാൾ ഉണ്ടായിരുന്നു എങ്കിൽ...
പലപ്പോഴും തോന്നാറുള്ള ഒന്നാണ്...!!
ആരുമില്ല എന്നതാണ് യാഥാർഥ്യം എങ്കിലും...
ആഗ്രഹിക്കുന്നതിനു tax കൊടുക്കണ്ടല്ലോ...!!

കൂടെ ഒന്ന് ഹോസ്പിറ്റലിൽ വരാൻ...
ഉറങ്ങാൻ പറ്റാതെ കിടക്കുമ്പോൾ
ഒന്ന് ആശ്വസിപ്പിക്കാൻ...
തോളിൽ ചാഞ്ഞു ഒന്ന് കരയാൻ...
അങ്ങനെ ഒരാൾ ഉണ്ടായിരുന്നുവെങ്കിൽ എന്ന് എപ്പോഴും ഓർക്കാറുണ്ട്...
അർഹത ഇല്ലെങ്കിലും ആഗ്രഹിക്കാറുണ്ട്...!!

ഒറ്റപ്പെടൽ തന്നെയാണ് ഏറ്റവും വലിയ വേദന...!!

ഇനിയങ്ങോട്ട് എന്നും കൂടെ ഉണ്ടാവുന്ന വേദന...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)