തനിയെ.. (02/09/2022)

തനിച്ചാവണം...!!
ഒരിക്കൽ എങ്കിലും ജീവിതത്തിൽ...
എന്നാൽ മാത്രമേ ഒറ്റപ്പെടലിന്റെ ആഴം മനസിലാവൂ...
അങ്ങനെ ആയവന്റെ വേദന മനസിലാവൂ...!!

38 വർഷത്തെ ജീവിതത്തിൽ ഏറ്റവും സങ്കീർണ്ണമായ സമയമായിരുന്നു 2020..!!
ഒറ്റപെടലിന്റെയും ഒഴിവാക്കപെടലിന്റെയും ആഴം നേരിട്ട് അളന്ന ദിനങ്ങൾ...!!

അന്ന് മനസ്സിനെ പഠിപ്പിച്ചു...
ഇനിയങ്ങോട്ട് ഒറ്റയ്ക്ക് തന്നെ ആവണം എന്നുള്ള സത്യം...!!

രണ്ട് വർഷം പിന്നിടുമ്പോൾ
ജീവിതം അങ്ങനെ തന്നെ ..
ഒറ്റയ്ക്ക്...!!
ഇനിയൊരാൾക്ക് കൂടി ബാധ്യതയാവൻ താല്പര്യം ഒട്ടുമില്ലാതെ മുന്നോട്ട് തന്നെ ജീവിതം..
നില്കും വരെ..
നിലയ്ക്കും വരെ ...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)