അവസാനം... (29/08/2022)
ആഗ്രഹങ്ങൾ പൂർത്തീകരിച്ചു കൊടുക്കാൻ ഉള്ളതാണ്...!!
ഒന്നും ബാക്കി വെയ്ക്കാതെ...
നാളേയ്ക്ക് നീട്ടി വെയ്ക്കാതെ..
പൂർത്തിയാക്കേണ്ടവ...
നടത്തികൊടുക്കേണ്ടവ..!!
നാളെ നാം ഒരുമിച്ച് ഇല്ലെങ്കിലോ..
നമ്മിൽ ഒരാൾ അവശേഷിച്ചില്ലെങ്കിലോ..!!
കൂടെ നടന്ന വഴികളിൽ ചതിയില്ലായിരുന്നു...!!
മനസിലോ ചിന്തയിൽ പോലുമോ...!!
വെറുക്കനോ മറക്കാനോ ഇനിയൊരിക്കലും പറ്റില്ല...!!
എന്നിട്ടും...!!
കുറ്റപെടുത്തലും അവഗണനയും ഏറുന്നു...
സഹനങ്ങൾക്ക് അപ്പുറം...
പിടിച്ചു നിൽക്കാൻ സാധിക്കാത്ത വിധം...!!!
ഇനിയെത്ര നാൾ എന്ന് അറിയില്ല..
കൂടെ വേണ്ട എന്ന് ചെയ്തു കാണിച്ചു..
ചെയ്യില്ല എന്ന് വാക്ക് പറഞ്ഞത് തന്നെ മറന്നു...
വാക്കല്ലേ മാറ്റാൻ സാധിക്കൂ..
ഇഷ്ടങ്ങൾ അങ്ങനെ മാറ്റാൻ പറ്റുമോ...??
അവസാനത്തെ ആഗ്രഹവും ഈ രണ്ട് ദിവസം കൊണ്ട് സാധിച്ചു കൊടുത്തിരിക്കുന്നു...
ഇനി അങ്ങോട്ട് തനിയെ...
പുതിയ ഇഷ്ടങ്ങൾ സാധിച്ചു കൊടുക്കാൻ പ്രീയപെട്ടവൻ കൂടെ ഉണ്ടാവട്ടെ..
കൂടെ ഉണ്ടാവണം എന്ന് കരുതിയിരുന്നു...
കൂടെ തന്നെ ഉണ്ടായിരുന്നു..
ഇനിയങ്ങോട്ട് പുതിയ ഇഷ്ട്ടം...
പഴയ സ്നേഹം...!!
ആരുടേയും പ്രീയപെട്ടവൻ അല്ലായിരുന്നല്ലോ ഞാൻ ഒരിക്കലും..!!
കടമകളും കടപ്പാടുകളും ഓർമ്മയിൽ പോലുമിനി ഉണ്ടവതരിക്കട്ടെ...!!
നന്നായി വരട്ടെ...!!