കാത്തിരിപ്പിന്റെ സുഖം... (26/08/2022)
കാത്തിരിപ്പ് ...!!
ഒരു പതിറ്റാൻഡിൽ ഏറെ ആയുള്ള കാത്തിരിപ്പ്...!!
കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു കൂടി കാഴ്ച...!!
ഇന്ന് പൂവണിയുന്നു...!!
ഇതിലും വലിയൊരു സന്തോഷം ജീവിതത്തിൽ ഇനി ഉണ്ടാവുമോ...??
ജീവിതത്തിൽ ഏറ്റവും പ്രീയപെട്ടവർക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഒരു സുഖം തന്നെയാണ്...!!
അങ്ങനെ കാത്തിരിക്കാൻ ഒരാൾ ഉണ്ടാവുന്നതും ഭാഗ്യം അല്ലേ...??
എത്രയൊക്കെ തള്ളി പറഞ്ഞാലും...
അവഗണിച്ചാലും...
ഒഴിഞ്ഞു മാറിയാലും...
പുറകെ ചെന്നു പോകും...!!
അതാണ് സ്നേഹം...!!
മാറി നിന്ന് കൊടുക്കണം...
ദൂരെ...!!
ഓർമ്മയിൽ പോലും കടന്ന് ചെല്ലരുത്...
നിശബ്ദമായി മാറിക്കൊടുക്കണം...
കാത്തിരിപ്പിന്റെ അവസാനം ഇഷ്ടങ്ങൾ കണ്ടു മുട്ടുമ്പോൾ പറയാൻ ഒരുപാട് കാണും...!!
ചിന്തയിൽ പോലും ഇനി സ്ഥാനം ഇല്ലെന്ന് അറിഞ്ഞു മാറി കൊടുക്കണം...!!
കണ്ട് മതിയായി പടി ഇറങ്ങി കഴിയുമ്പോൾ കൂടെ ഉണ്ടാവണം...!!
കൂട്ടിരിക്കണം...!!
അതുവരെ മാറി കൊടുക്കണം..!!
സ്നേഹിക്കുന്നവർക്ക് വേണ്ടി മാറി കൊടുക്കുന്നതും സ്നേഹമല്ലേ...!!