പിരിയേണ്ടവർ... (20/08/2022)
ആറു മാസത്തിനു ശേഷമുള്ള ഒരു കൂടിക്കാഴ്ച...!!
ആരുടേയും അവകാശങ്ങൾ നിഷേധിക്കാൻ തോന്നാറില്ല...!!
ഒന്നും പിടിച്ചു മേടിക്കാനോ
അകറ്റി നിർത്താനോ തോന്നാറില്ല...!!
അർഹതപെട്ടതും കിട്ടാറില്ല...!!
ഉപേക്ഷിച്ചു പോയവർ നല്ലവർ..
കൂടെ കൂട്ടിയ ഞാൻ മോശം..!!
ഒഴിവാക്കി വിട്ടതല്ല...
ഒഴിഞ്ഞു മാറിയില്ല..
ഒരുപാട് പുറകെ ചെന്നു...
കാല് പിടിച്ചു...
മാപ്പ് പറഞ്ഞു...
അന്നൊന്നും തോന്നാത്ത സങ്കടം ഇപ്പൊ തോന്നി തുടങ്ങിയോ...??
ആരെയും കണ്ടു ഞാൻ ജീവിക്കുന്നില്ല...
ആർക്കും വേണ്ടിയും ഞാൻ ജീവിക്കുന്നില്ല...
എന്റെ സന്തോഷങ്ങളും സങ്കടങ്ങളും അവിടെ തന്നെയുണ്ട്...
കൂടെ തന്നെയുണ്ട്...!!
കൊണ്ട് പോകാൻ തോന്നുമ്പോൾ വന്നു കൊണ്ട് പൊയ്ക്കോട്ടെ...
ഒറ്റയ്ക്ക് തന്നെ ഇനി ജീവിതം...
ആർക്കും ഒരു ബാധ്യത ആവില്ല ഞാൻ...
എല്ലാരേയും എന്നിൽ നിന്നും അകറ്റിക്കോളൂ...!!
എനിക്ക് ആരും ഉണ്ടാവരുത്...!!
ആറു വർഷം മകൾക്ക് വേണ്ടി മാത്രം ജീവിച്ച അമ്മയോട് മകൾ കാണിച്ചത് കണ്ടപ്പോൾ
ആറു വയസ്സുകാരി എന്നോട് കാണിച്ചത് കുറഞ്ഞു പോയി എന്ന് തോന്നി...!!
സ്നേഹിച്ചവർക്ക് എന്നും ഒറ്റപ്പെടാനും കുറ്റപ്പെടുത്തൽ സഹിക്കാനും മാത്രമാണ് വിധി..!!
എന്നാലും നമ്മൾ സ്നേഹിച്ചു കൊണ്ടേഇരിക്കും....!!
അത് നമ്മുടെ വിധി...!!
പിരിയേണ്ടവർ എല്ലാരും പിരിഞ്ഞു തന്നെ പൊയ്ക്കോട്ടെ...
ഈ ലോകം ഒറ്റപ്പെട്ടവരുടെ കൂടിയാണ്...!!
ഞാനും നീയും അതിന്റെ അവകാശികൾ...!!
ഒറ്റയ്ക്ക് ആവേണ്ടവർ...
പോകേണ്ടവർ പൊയ്ക്കോട്ടെ...
കൊണ്ട് പോകേണ്ടവർ കൊണ്ട് പൊയ്ക്കോട്ടെ...
മനസ്സ് ബാക്കി ഉണ്ടല്ലോ..
ഇനിയും നമ്മുക്ക് സങ്കടപെടാൻ..!!
ഒറ്റയ്ക്ക് ഇരുന്നു കരയാൻ ആരുടേയും സമ്മതം വേണ്ടല്ലോ...!!
നമ്മൾ ഒറ്റയ്ക്ക് തന്നെ...!!