വിവാഹമോചിതർ.. (23/06/2022)
എത്ര വളർന്നാലും...
പുരോഗമനം ചിന്തകളിൽ മാത്രം ആയതിനാൽ
വിവാഹമോചനം മലയാളിയുടെ ഉള്ളിൽ ഇന്നും ഒരു stigma തന്നെയാണ്...!!സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ അനുഭവിക്കേണ്ട ഒരു നാണക്കേട്...
പ്രത്യേകിച്ച് വീട്ടുകാർക്ക് കളങ്കം.. അപമാനം...!!
അങ്ങോട്ടും ഇങ്ങോട്ടും കുറ്റം ചാർത്തി കൊടുത്തു പഴി പറയുമ്പോഴും കേൾവിക്കാരൻ അവന്റെ ഇഷ്ടങ്ങൾ മാത്രം വിശ്വസിക്കാൻ ആഗ്രഹിക്കുന്നു...
അല്ലെങ്കിൽ സ്വയം ഒരു തീരുമാനത്തിൽ എത്തി ചേരുന്നു...
കുറ്റം ഇന്നയാൾക്ക് എന്ന്...!!!
പെൺ കുട്ടിയായാലും ആണായാലും പിന്നീട് അങ്ങോട്ട് വീട്ടുകാർക്ക് ഒരു ബാധ്യത മാത്രം...!!
പലപ്പോഴും വീണ്ടുമൊരു കല്യാണം വരുന്നത് വരെ വീട്ടുകാർക്ക് ആണ് വീർപ്പുമുട്ടൽ...!!
നാട്ടുകാർ എന്ത് പറയും.. ഇനി വേറെ വല്ല ചീത്തപേരും കേൾപ്പിക്കുമോ എന്നൊക്കെ...!!
ആ സമയമത്രയും ഒരു കാര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതെ ജീവിക്കുന്ന പെൺകുട്ടികളുടെ അവസ്ഥ പരിതാപകരം...!!
പ്രണയ വിവാഹമായിരുന്നേൽ പിന്നെ പറയുകയേ വേണ്ട..!!
അടുത്ത ആലോചന വരുമ്പോൾ മുന്പും പിൻപും നോക്കാതെ തലയിൽ നിന്ന് ഒഴിവാക്കി വിടുന്ന ലാഘവത്തോടെ ഒരു തട്ടികൂട്ട്
കല്യാണത്തോടെ അതിനു ഒരു തീരുമാനം ആവും...!!!
പലപ്പോഴും മൂന്നാം വിവാഹം എന്നൊരു ആചാരം അത്ര പരിചിതം അല്ലാത്ത കൊണ്ട് പിന്നീടങ്ങോട്ട് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ജീവിതം പിരിയാതെ മുന്നോട്ട് കൊണ്ട് പോകുന്നു..!!
അവിടെയാണ് ചില ഓർമ്മകൾ തലപൊക്കുന്നത്...
പഴയത് മതിയായിരുന്നു..
അതായിരുന്നു ഇതിലും ഭേദം..
ഈ കല്യാണം വേണ്ടായിരുന്നു...
എടുത്ത് ചാടണ്ടായിരുന്നു...!!
ഇങ്ങയൊക്കെ ആണേലും ഇനി ഒരു മൂന്നാം വിവാഹം നടക്കാൻ ഒരു സാധ്യതയും കാണാത്ത കൊണ്ട് ജീവിതം തള്ളി നീക്കാൻ തന്നെ തീരുമാനിക്കുന്നു...!!
മനോഹരം..!!
ആണിന്റെ അവസ്ഥയും ഏറെ കുറെ ഒന്ന് തന്നെ...!!
അത് വരെയുണ്ടായിരുന്ന പല സൗഹൃദങ്ങളും വേണ്ടെന്ന് വെയ്ക്കുന്നു...
കുറ്റം പറച്ചിലുകളും ഉപദേശങ്ങളും സഹിക്കാൻ പറ്റാത്ത കൊണ്ട്..!!
അന്തർമുഖരാകുന്നു...
ചിലർ പഴയ പങ്കാളിയെ കുറ്റം പറയുന്നു...
വേറെ ചിലർ നഷ്ടപെട്ട ആളെ ഓർത്തു സങ്കടപെടുന്നു..
പിന്നെയും ചിലർ എല്ലാവരെയും വെറുക്കുന്നു...
സംശയിക്കുന്നു...
പ്രതികാരം ചെയ്യാൻ തീരുമാനിക്കുന്നു...!!
പൊതുവെ അടുക്കളയിൽ സ്ത്രീയുടെ അധിനിവേശം ആയത്കൊണ്ട് വിവാഹമോചനം കഴിഞ്ഞ
ആണിന് പാചകം ഒരു വലിയ പ്രതിസന്ധി തന്നെയായി തീരുന്നു....!!
ജീവിതത്തിൽ ആദ്യമായി പണ്ട് അടുക്കളയിൽ തന്നെ സഹായിക്കാൻ വിളിച്ച പഴയ ഭാര്യയെ സ്നേഹത്തോടെ ഓർക്കുന്നു .. അന്ന് എന്തെങ്കിലും പാചകം ചെയ്യാൻ പഠിച്ചാൽ മതിയായിരുന്നുവെന്ന് ഓർത്തു പോകുന്നു...
പോയ ബുദ്ധി ആന പിടിച്ചാലും...???
അതുകൊണ്ട് തന്നെ
ഭക്ഷണത്തിനു വേണ്ടി വീട്ടിൽ അമ്മയെയോ അല്ലെങ്കിൽ സഹോദര ഭാര്യയെയോ ആശ്രയിക്കേണ്ടി വരുന്ന ആണിന്റെ അവസ്ഥ അതീവ ദയനീയം തന്നെ...!!
കൂടെ കുട്ടികൾ കൂടി ഉണ്ടേൽ കാര്യങ്ങൾ ഭീകരമാവും ...
അവരെ കുളിപ്പിക്കണം...
ഒരുക്കണം...
സ്കൂളിൽ വിടണം...
പഠിപ്പിക്കണം...
തുണി അലക്കണം... തേക്കണം...
അങ്ങനെ നൂറു കണക്കിന് ആവശ്യങ്ങൾ...!!
എല്ലാത്തിനും തന്റെ അമ്മയും..!!
മിക്കവാറും ഈ സമയത്തൊക്കെ ഉപേക്ഷിച്ചു പോയ/ ഉപേക്ഷിച്ചു കളഞ്ഞ ഭാര്യയെ ഏറെകുറെ എല്ലാ ഭർത്താക്കന്മാരും ഓർത്ത് പോകും...!!
വേറെ ചിലർ...
വാശിയോടെ ഇനിയങ്ങോട്ട് ഒറ്റയ്ക്ക് എന്ന തിരിച്ചറിവോടെ ജീവിക്കാൻ തുടങ്ങുന്നു..!!
പുതിയ ശീലങ്ങൾ വളർത്തുന്നു..
പാചകം പഠിക്കുന്നു...
നല്ലൊരു അച്ഛനായി മാത്രം ഇനിയുള്ള കാലം ജീവിക്കാൻ തീരുമാനിക്കുന്നു...!!
അതി മനോഹരം...!!
ഇതിലൊന്നും പെടാത്ത ചിലരുണ്ട്...!!
സമൂഹത്തെ ഭയക്കാതെ...
വീട്ടുകാരെ മാനിക്കാതെ..
എല്ലാവരെയും ഉപേക്ഷിച്ചു
തന്നിഷ്ടപ്രകാരം ജീവിതം ആസ്വദിക്കുന്ന വിവാഹ ബന്ധം വേർപെടുത്തിയ
പെണ്ണുങ്ങൾ/ആണുങ്ങൾ...!!!
അവരാണ് യഥാർത്ഥ ഹീറോകൾ...!!
ജീവിതം ആഘോഷിക്കുന്നവർ...
നമ്മുടെ നാട്ടിൽ ഇപ്പൊഉള്ള
Living together...!!
താൽക്കാലികം എങ്കിലും യാതൊരു കുറ്റബോധവുമില്ലാതെ...
ഉപേക്ഷിച്ചു കളഞ്ഞവരെ സ്വപ്നത്തിൽ പോലും ഓർക്കാതെ...
കുട്ടികളും മറ്റു ബാധ്യതകളും ഇല്ലാതെ ജീവിതം കളർ ഫുൾ ആക്കുന്ന ന്യൂജൻ ബുദ്ധിജീവികൾ...!!
അവർ മാത്രാമാണ് ഇന്നിന്റെ ശരികൾ...!!
നാളെകളെ കുറിച്ച് ചിന്തിക്കാത്തവർ...!!
NB : കണ്ടെത്തലുകൾ ആധികാരികമല്ല... തെറ്റാവാം..
തോന്നലാവാം...!!
കേവലം അഭിപ്രായങ്ങൾ
മാത്രം..!!
യോജിക്കാം.. വിയോജിക്കാം..!!