സന്തോഷം... (22/06/2022)

ഓരോ ദിവസവും എണീറ്റു വരുമ്പോൾ മുതൽ എന്റെ ചിന്തകൾ ആരംഭിക്കുന്നു...
എന്തിന് വീണ്ടും ഒരു ദിവസമെന്ന്...??
ഇന്ന് അവസാനിക്കുന്നത് വരെ അത്‌ നീണ്ടു പോകുന്നു...!!

നാളെയെ കുറിച്ച്
ചിന്തിക്കുന്നില്ല...
 ആഗ്രഹിക്കുന്നില്ല..!!!
ഇന്ന്‌ തന്നെ ജീവിതം ഒടുങ്ങിയാൽ എന്ന് ആഗ്രഹിക്കാറുണ്ട്...!!
കൂടെ ഇരിക്കാനോ കാത്തിരിക്കാനോ ആരുമില്ലാത്ത കൊണ്ട്...!!

പ്രതീക്ഷകളും സ്വപ്‌നങ്ങളും കുഴിച്ചു മൂടിയിട്ട് ഇപ്പൊ നാളൊരുപാടായി...!!
ഇപ്പോൾ ജീവിതം മടുപ്പ് മാത്രം...!!
എന്തിനോ വേണ്ടി ജീവിച്ചിരിക്കുന്നു...
ആരുമില്ലാത്തവൻ...
ആർക്കും വേണ്ടാത്തവൻ..!!

ചിലർ പ്രതീക്ഷകൾ തരാറുണ്ട്...
സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ചിട്ടുമുണ്ട്...!!

വിധിയായിരിക്കും...!!
മിക്കവാറും അവർ തന്നെ അത്‌ തല്ലിയുടക്കാറുമുണ്ട്..!!
ഇടയ്ക്ക് ഇടെ...!!
ഒരു രസത്തിനായിരിക്കും...
അല്ലേലും എന്റെ ജീവിതത്തിലെ നാല് വർഷം  മറ്റൊരാൾ പന്താടിയിരുന്നല്ലോ...!!
അപ്പോൾ പിന്നെ കുഴപ്പമില്ല...
ആർക്കും എന്തും ആവാമല്ലോ
എന്നോട്...!!!

സന്തോഷത്തോടെ കിടക്കണം...
പെട്ടെന്ന് ഉറങ്ങണം...
ഇത് രണ്ടും മിക്കവാറും എന്റെ അത്യാഗ്രഹമായി മാറാറുണ്ട്...!!

ഒറ്റയ്ക്ക് ഇരുന്നവനെ കൂട്ടിരുന്നു സ്വപ്നം കൊടുത്തിട്ട് വീണ്ടും ഒറ്റയ്ക്ക് ആക്കുന്നത് പോലെയാണ്
എനിക്ക് ഉറക്കം...!!
ഉണ്ടായിരുന്നു...
അത്‌ ഇപ്പോൾ വീണ്ടും നഷ്ടപ്പെട്ടിരിക്കുന്നു...!!

ഏറ്റവും സങ്കടകരമായ ഒരവസ്ഥയാണ് നമ്മുക്ക് ചുറ്റുമുള്ള എല്ലാരും ഉറങ്ങുമ്പോൾ ഒറ്റയ്ക്ക് ആവുന്നത്...
ഉണർന്നിരിക്കേണ്ടി വരുന്നത്...!!
ഒരു രാത്രിയല്ല...
എല്ലാ രാത്രികളും രാവിലെ നാല് മണിവരെയൊക്കെ ഞാൻ ഉറങ്ങാതെ കിടക്കാറുണ്ട്...!!
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരവസ്ഥയാണ് അത്‌..!!

മദ്യപിച്ചു ബോധംകെട്ട് കിടക്കാറുണ്ട്...ഉറങ്ങാൻ ഉള്ള കൊതികൊണ്ട്...!!
അവിടെയും ഞാൻ തോറ്റു പോകും... രാത്രി രണ്ട് മണിയൊക്കെ ആവുമ്പോൾ ഉണർച്ച വീഴും...
പിന്നെ രാവിലെ വരെ കണ്ണും തുറന്ന് കിടക്കേണ്ടി വരുന്ന അവസ്ഥ ഭയങ്കര സങ്കടമാണ്..!!

2017 വരെ ഉച്ച വരെ കിടന്നു ഉറങ്ങിയിരുന്ന ഞാൻ...!!
ഉറക്കം ആയിരുന്നു എന്റെ ഹോബി...
ബെഡിൽ ആയിരുന്നു കൂടുതൽ സമയവും...!!
ഇന്ന്‌ അതൊക്കെ ഓർമ്മയിൽ മാത്രം...!!
ഇനിയൊരിക്കലും തിരിച്ചു കിട്ടാൻ സാധ്യത ഇല്ലാത്ത നഷ്ടങ്ങൾ..!!

ചിലപ്പോഴൊക്കെ കൂടെ കിടക്കുന്ന അഞ്ച് വയസുകാരിയോട് ഞാൻ സംസാരിക്കും...
വിളിച്ചുണർത്തി...
പാതി ഉറക്കത്തിൽ അവൾ മറുപടി പറയും..
പിന്നെ വീണ്ടും അവൾ ഉറങ്ങി പോകും...!!
വീണ്ടും ഞാൻ തനിച്ചു...
ഉറങ്ങാതെ...
ഭ്രാന്ത് പിടിച്ചു...!!!

സന്തോഷം തന്നവർ തന്നെ അത്‌ തിരികെഎടുത്ത് കൊണ്ട് പോകുന്നത് ഓർക്കുന്നത് തന്നെ സങ്കടം...!!
കൂടെ ഉണ്ടായവർ തന്നെ ഒറ്റപ്പെടുത്തുന്നത് കാണുമ്പോൾ തകർന്നു പോകുന്നു...!!

പ്രതീക്ഷയും വാക്ക് പറച്ചിലും ആഗ്രഹിക്കാറില്ല...
ഉറങ്ങുന്നത് വരെ സന്തോഷത്തോടെ ഇരിക്കാൻ മാത്രം കരുണ കാണിച്ചിരുന്നെങ്കിൽ എന്ന് മാത്രം ആഗ്രഹിച്ചു പോകുന്നു...

ഒരുപക്ഷേ അതിനും അർഹത ഇല്ലാത്തത് കൊണ്ടാവാം എനിക്ക് അതും കിട്ടാതെ പോകുന്നത്...!!

എന്റെ വിധി... പരാതിയില്ല...!!
ഒരുപാട് സങ്കടം മാത്രം...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)