നിശബ്ദത...(20/06/2022)
ജീവിതത്തിൽ നിന്നും ഇറങ്ങി പോകാൻ എളുപ്പമാണ്...
പലർക്കും... പലപ്പോഴും..!!
പക്ഷേ ഓർമ്മകളിൽ ഇറക്കി വെച്ച് പോകുന്നവ അവിടെ തന്നെ അവശേഷിക്കുന്നു...!!
നാളയുടെ പ്രതീക്ഷകൾക്കും ഇന്നലയുടെ നഷ്ടങ്ങൾക്കും ബാക്കി വെച്ച് പോകുന്ന ചിലവ..!!
വിട വാങ്ങൽ അത്ര എളുപ്പമല്ല...
ചിന്തകളുടെ ചങ്ങല കണ്ണികളിൽ നാം ബന്ധിക്കപ്പെട്ടിരിക്കുന്നു..!!
ഇന്നെന്റെ പ്രഭാതം വിരസമായിരുന്നു...
ചിന്തകളിൽ ദുഃഖം തളം കെട്ടി നിന്നു...
നൈമിഷികമെങ്കിലും നിശബ്ദത എന്നെ വേദനിപ്പിച്ചു...
ഒന്ന് മിണ്ടിയിരുന്നെങ്കിൽ...
എത്രയോ ആഴത്തിൽ ആയിരിക്കുന്നു നീയും നിന്റെ ഓർമ്മകളും എന്റെ ജീവിതത്തിൽ....!!