വേദന... (15/06/2022)

മുറിവുകൾ വേദനയാണ്...!!
അത്‌ മനസ്സിൽ ആയാലും ശരീരത്തായാലും ഒരുപോലെ..!!

മുറിവേൽപ്പിക്കുന്നവർക്ക് അതൊരു വിനോദവും...
ഏൽക്കുന്ന ആൾക്ക് അതൊരു തിരിച്ചറിവും ആണ്...!!!

ആരാവരുത് എന്നും എന്ത് ആയി തീരരുതെന്നുമുള്ള തിരിച്ചറിവ്...!!

പലപ്പോഴും മനഃപൂർവം ആയിരിക്കില്ല മുറിവേൽക്കുന്നത്...
അറിഞ്ഞു കൊണ്ടാവില്ല മുറിപ്പെടുത്തുന്നത്...!!

എന്നാലും മുറിവ് മുറിവ് തന്നെയും വേദന സഹിക്കേണ്ടതുമാണ്...!!

തിരിച്ചറിയുന്നതും തിരിച്ചറിയിപ്പിക്കുന്നതും വേണ്ടപ്പെട്ടവർ മാത്രം...!!
ചിലപ്പോൾ ഒഴിവാക്കി ഉപേക്ഷിച്ചു കളയാൻ...
അല്ലെങ്കിൽ സ്വയം പിന്മാറാൻ..!!

സാമിപ്യം സങ്കടമാണെങ്കിൽ
അറിഞ്ഞു കൊണ്ട് അകന്നു കൊടുക്കുക....!!

ചിലപ്പോൾ മാറി നിൽക്കുന്നത് മുറിപ്പെടുത്തുന്നത് ഒഴിവാക്കും...
മുറിവുകളെ മോചിപ്പിക്കും...!!

നിശബ്ദതകൾ നിരാശകൾ ആവാം... പതിയെ കാലം കാർന്ന് എടുക്കാത്ത കാൽപാടുകൾ ഇല്ലാത്തത് പോലെ ഓർമ്മകളും ചിതലരിക്കും...!!

ബാക്കി വെയ്ക്കാതെ കൊണ്ടുപോകും സങ്കടങ്ങളെ...
തനിച്ചാക്കി...!!

അന്ന് മാത്രം ഉണ്ടാവുന്ന ഒരു ബോധം...
ഒറ്റയ്ക്കാവേണ്ടിയിരുന്നില്ല...
എന്ന് മാത്രം...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)