നന്നാവൽ.. (13/06/2022)

വേണ്ടായിരുന്നു എന്ന് തോന്നാറുണ്ട്..!!
പലതും... പലപ്പോഴും..!!

പിന്നെയും ചെയ്തു പോകുന്നു...
പറഞ്ഞു പോകുന്നു....
വീണ്ടും ഓർക്കുമ്പോൾ എവിടെയോ ഒരു നീറ്റൽ...!!

നന്നാവാൻ ആവില്ലെന്നു തോന്നുന്നു...!!
എത്ര നന്മചെയ്താലും തിരിച്ചു സങ്കടം മാത്രം...!!

ഇങ്ങനെ വേണ്ടായിരുന്നു...
കുറച്ചു കൂടി നന്നാവാമായിരുന്നു...!!

അറിയില്ല എങ്ങനെ എന്ന്..!!
ശ്രമിക്കാറുണ്ട്... ഇടയ്ക്ക്...
ഒന്നോ രണ്ടോ ദിവസം...
പിന്നെ വീണ്ടും പഴയ പോലെ...!!

ആരും തരാത്തതൊക്കെയും നൽകി...
എന്നിട്ടും പഴികൾ മാത്രം...
പരാതി മാത്രം..!!

ഒന്ന് കൂടി ശ്രമിക്കണം...
ഒരിക്കൽ കൂടി നോക്കണം..
പറ്റുമായിരിക്കും...

നന്നാവാൻ....!!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)