രോഗി... (25/03/2022)
വാർദ്ധക്യത്തിൽ മക്കൾ ഉപേക്ഷിച്ചു പോകുന്നതിന് തുല്യമാണ് യൗവനത്തിൽ ഭാര്യ ഉപേക്ഷിച്ചു പോകുന്നത്...!!
കാരണങ്ങൾ പലതാവാം...!!
സ്നേഹക്കുറവ്...
സ്നേഹം കൊണ്ടുള്ള വീർപ്പുമുട്ടൽ...
കുറ്റബോധം...
നഷ്ടബോധം...
രക്ഷപ്പെടൽ...
അങ്ങനെ പലതും...!!
ബാധ്യതയാവും എന്ന് കരുതിയും ചിലർ ഉപേക്ഷിച്ചു പോവാറുണ്ട്...!!
അതിൽ നിന്നും പഠിക്കേണ്ട പാഠം ഞാനും പഠിച്ചു...!!
ഇനിയാർക്കും ഒരു ബാധ്യത ആവരുത്...!!
ആരെയും പ്രതീക്ഷിച്ചു
ജീവിക്കരുത്...!!
ആരും കൂടെ ഉണ്ടാവില്ല എന്നൊരു സത്യം തിരിച്ചറിയാൻ ഞാനും വൈകിയിരുന്നു...!!
കാരണങ്ങൾ പലതും ഉണ്ടാവാം.
മനസിലാക്കി പിന്മാറേണ്ടത് ഞാൻ തന്നെ...!!
സൗഹൃദമാവാം...
സ്നേഹമാവാം...
എന്നാലും എന്നും ഒറ്റയ്ക്ക് തന്നെയെന്ന് ഞാൻ സ്വയം മനസിലാക്കണം..
എന്നെ തന്നെ പറഞ്ഞു പഠിപ്പിക്കണം...!!
ഇനിയൊരിക്കലും ആർക്കും വേണ്ടി കരയാതിരിക്കാൻ...!!
എല്ലാരും സ്വാർത്ഥരാണ്...
ഞാനും...!!
എനിക്കും ഉണ്ടായിരുന്നു ആഗ്രഹങ്ങൾ...
സ്വപ്‌നങ്ങൾ...
പ്രതീക്ഷകൾ...
ഒരുപാട് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു നോക്കി...
ഇപ്പോഴും അറിയാതെ ആഗ്രഹിച്ചു പോകുന്നു
ഒരു കൂട്ട്...
രോഗി ഉപേക്ഷിക്കപ്പെടേണ്ടവൻ ആണെന്ന് ഞാൻ തന്നെ മറന്നു പോകുന്നു... പലപ്പോഴും..!!
എന്നെ ആർക്കും വേണ്ടയെന്ന്
ഞാൻ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല..
അല്ലെങ്കിൽ ഞാൻ അറിഞ്ഞതായി ഭാവിക്കുന്നില്ല
അതാണ് സത്യം..!!
ക്യാൻസർ ഒരു വില്ലനായി കൂടെ കൂടിയപ്പോൾ ഞാൻ അറിയണമായിയിരുന്നു എനിക്ക് ആരുമുണ്ടാവില്ല എന്ന്...!!
ആർക്കും വേണ്ടാത്തവൻ..!!
രോഗി...!!
ഉപേക്ഷിച്ചു കളയേണ്ടവൻ...!!
അതാണ് ഞാൻ.. ഇനിയെന്നും..!!