സ്വർഗ്ഗം... (23/03/2022)
2021ലെ മെഹറിന്റെ bday കൊച്ചിയിൽ ഒരു റിസോർട്ടിൽ ആയിരുന്നു...!!
Teslin, Raindon..അവരുടെ നിർബന്ധമാണ് അങ്ങനെ ഒരു തീരുമാനത്തിൽ എത്തിച്ചത്...!!
മെഹർ ഹാപ്പിയായിരുന്നു...!!
ഞങ്ങളും..!!
പുറത്ത് നിന്ന് ആരുമുണ്ടായിരുന്നില്ല..
എന്നിട്ടും ആഘോഷങ്ങൾക്ക് കുറവ് ഉണ്ടായിരുന്നില്ല..!!
ഇത്തവണയും റിസോർട്ടിൽ പോകണമെന്നു അവൾക്ക്...!!
സാമ്പത്തികം ശോകമായത് കൊണ്ട് നേരെ "സ്വർഗ്ഗം" ബുക്ക് ചെയ്തു...!!
അവൾക്കൊരു ഫ്രോക്കുമായി
എന്റെ കൂട്ടുകാരിയും മോളും...!!
നാളെ ഓർമ്മയിൽ മാത്രം ഉണ്ടാവേണ്ട കുറച്ചു നല്ല നിമിഷങ്ങൾ...!!
സങ്കടങ്ങൾക്കും നഷ്ടങ്ങൾക്കും അവധി കൊടുത്തു കൊണ്ട് കുറച്ച് നല്ല സമയം...!!
കുറ്റപെടുത്തലും കുത്തുവാക്കുകളും ഞാൻ ഭയക്കുന്നില്ല...!!
സന്തോഷമാണ് ജീവിതത്തിൽ വലുത്...!!
സന്തോഷിക്കുന്നത് പാപമാണ് എന്ന് വിശ്വസിക്കുന്നവരുടെ സഹവാസം ഞാൻ ഇനി ആഗ്രഹിക്കുന്നില്ല...!!
നഷ്ടപെടേണ്ട ബന്ധങ്ങൾ പലതുണ്ട് എനിക്ക്...!!
എല്ലാം എല്ലാകാലവും നമ്മുടെ സ്വന്തമല്ലല്ലോ...!!
കടന്നു പോകേണ്ടത് തന്നെ..
പലതും... പലരും...!!
ചിലർ അതിഥി കഥാപാത്രം..!!
മറ്റുചിലർ വില്ലൻമാർ...!!
ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്ന ചിലർ...!!
പിന്തിരിഞ്ഞു നോക്കുമ്പോൾ ഞാൻ ചിരിക്കും...!!
കാരണം ഞാൻ ഇന്നലെ ഹാപ്പിയായിരുന്നു...!!
ആരോടും ഞാൻ കടപെടുന്നില്ല..!!
എന്റെ സന്തോഷം..
എന്റെ ചുറ്റുമുള്ളവരുടെ സന്തോഷം..!!
അത് മാത്രമാണ് എനിക്ക് വലുത്...!!
അതുണ്ടാക്കാൻ വേണ്ടി ഞാൻ എന്തും ചെയ്യും...!!
ഏതറ്റം വരെയും ഞാൻ പോകും...!!
ആരെയും ഭയക്കുന്നില്ല...!!
ആർക്കും വേണ്ടിയും മാറി ചിന്തിക്കുന്നില്ല..!!
നാളെ എന്റെ മക്കൾ പോലും ഒരുപക്ഷേ തിരിഞ്ഞു നടന്നേക്കാം...
ഞാൻ ഒറ്റയ്ക്ക് ആയേക്കാം...!!
ഇപ്പൊ ഉപേക്ഷിച്ചു പോയവർ അന്ന് വിശുദ്ധപരിവേഷത്തോടെ മുന്നിൽ അവതരിച്ചേക്കാം..!!
അവരുടെ കഥയിൽ ഞാൻ വില്ലനായേക്കാം..
പരാതിയില്ല.. സങ്കടവും..!!
ഇന്ന് ഹാപ്പി ആവാൻ വേണ്ടി ശ്രമിച്ചു കൊണ്ടേയിരിക്കും ഞാൻ..!!
നാളെകൾ എനിക്ക് അർഹതപെടാത്തത്...!!
ആഗ്രഹിക്കാൻ അവകാശമില്ലാത്തത്..!!
ഇന്നലകൾ ഓർമ്മയിൽ ചതിയുടെ മണമുള്ളത്...!!
ഇന്ന് ഞാൻ ഹാപ്പി ആയിരുന്നില്ല എന്നത് മാത്രം ഒരു സത്യം...!!