വണ്ടർലാ... (21/04/2022)

ചതിക്കപ്പെട്ടിട്ടും എനിക്ക് വെറുക്കാൻ തോന്നിയിട്ടില്ല...!
ഇപ്പോൾ സഹതാപം മാത്രം..!!
അറപ്പ് മാത്രം ആ ജീവിതത്തെ കുറിച്ച് ഓർക്കുമ്പോൾ...!!

Bday യ്ക്ക് ട്രിപ്പ്‌ കൊണ്ട് പോകുന്നതും ഒരു ഉടുപ്പ് വാങ്ങി കൊടുക്കുന്നതുമാണ് സ്നേഹം എന്ന് ഇനി എനിക്ക് വിശ്വസിക്കാൻ താല്പര്യമില്ല...!!

നിരസിച്ചത് കാരണങ്ങൾ ഉള്ളത് കൊണ്ട് തന്നെ....!!
ഇനി ഒരു നിഴൽ പോലും പതിയാതിരിക്കാൻ ഞാൻ ശ്രമിക്കും...!!
ഒരു ശബ്ദം പോലും കേൾപ്പിക്കാതിരിക്കാൻ ഞാൻ നോക്കും...!!
മറവി മാത്രമാണ് എന്റെ മക്കളുടെ രക്ഷ...!!

നശിച്ചു മാത്രം ജീവിക്കുന്ന ഒരുത്തിയുടെ വഴിവിട്ട ജീവിതത്തിന്റെ പങ്ക് എന്റെ മക്കൾക്ക് ഇനി വേണ്ട...!!
നേരെ നിൽക്കാൻ കഴിവുള്ള കാലമത്രയും ഞാൻ സംരക്ഷിക്കും എന്റെ മക്കളെ...!
അവരുടെ സന്തോഷം ഞാൻ കാത്തു സൂക്ഷിക്കും...!
പറ്റുന്നതൊക്കെയും ഞാൻ വാങ്ങി കൊടുക്കും...,!!
എന്റെ പരിധികളിൽ നിന്ന് കൊണ്ട് തന്നെ...!!

രണ്ട് കുഞ്ഞുങ്ങൾ ഉണ്ടായിട്ടും ഒരിക്കൽ പോലും അവരുടെ ഒരു ഫോട്ടോ dp ആക്കാനോ പ്രൊഫൈൽ പിക്ചർ ആക്കാനോ തോന്നിയില്ല..
കാമുകന്റെ തോളിൽ ചേർന്നിരിക്കുന്ന dp യും boy ഫ്രണ്ട്‌ ന്റെ കൈ പിണച്ചു നിൽക്കുന്ന ഫോട്ടോയും മതി ഇനി അങ്ങോട്ട് എന്നും...!!

Wonderla അവിടെ തന്നെ ഉണ്ടാവും എന്ന് കരുതുന്നു...!!
സമയവും കാശും ഉണ്ടാവുമ്പോൾ ഞാൻ തന്നെ കൊണ്ടുപോയി കാണിച്ചോളാം എന്റെ മക്കളെ...!!
ഒന്നര വർഷം അവരെ ഒറ്റയ്ക്ക് നോക്കാമെങ്കിൽ ബാക്കിയും ചെയ്തു കൊടുക്കാൻ പറ്റും...!!

ഫെബ്രുവരി ഒന്നിന് ആയിരുന്നു അവസാനമായി എന്റെ മകൾ അവളുടെ അമ്മയെ കണ്ടത്...!!
കൊച്ചിന്റെ സന്തോഷത്തിനാണ് കുറച്ചു നേരം അമ്മയുടെ കൂടെ വിട്ടത്...!!
കിട്ടിയ സമയം പാഴാക്കാതെ അവൾ തന്റെ നിലവിലെ കാമുകനെ വീഡിയോ call ചെയ്തു എന്റെ മകളെ പരിചയപ്പെടുത്തി കൊടുത്തു...!
പിന്നീട് ആണ് മകൾ പറയുന്നത് മമ്മിയുടെ boy ഫ്രണ്ടിനോട്  സംസാരിച്ചു എന്ന്...!!

എന്റെ പരിഷ്കാരം ഡ്രെസ്സിൽ മാത്രമേ ഉള്ളു...!!
മകളോട് ചെയ്തത് ക്ഷമിക്കാൻ തോന്നിയില്ല...!!
വിളിച്ചു തെറി പറഞ്ഞപ്പോൾ അതിനും അവൾക്ക് ന്യായം..!!
അവകാശം ഉണ്ടത്രേ അവൾക്കും...!!
മോളുടെ മേൽ...!!

അതേ അവകാശം കൊണ്ട് തന്നെ ഉപേക്ഷിച്ചു പോയതും...!!

ഇനി മേൽ ഒരു കൂടി കാഴ്ച്ച ഒരിക്കലും ഉണ്ടാവാതിരിക്കട്ടെ..!!

നാളെ എന്റെ മോളുടെ bday..!!
ഒരു cake മുറിക്കണം...!!
ഒരു ഡ്രസ്സ്‌ എടുത്തു കൊടുക്കണം..!!
തത്കാലം അതിന് പോലും പൈസ ഇല്ലെന്നുള്ളത് ഒരു സത്യം....!!
നാളെ അല്ലേ...?
സമയം ഉണ്ടല്ലോ..
പൈസ ഉണ്ടാക്കാം...
അതൊക്കെ അല്ലേ ഒരു ത്രിൽ..!!


Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)