മനസിലാക്കൽ.. (21/03/2022)

ചിലരെ മനസിലാക്കാൻ പാടാണ്...
മറ്റുചിലർക്ക് മനസിലാക്കി കൊടുക്കാനും പാട്...!!
എത്ര സ്നേഹിച്ചാലും..
എത്ര വിശ്വസിച്ചാലും അത്‌ തിരിച്ചു നമ്മളോട് തോന്നണം എന്നത് നമ്മുടെ മാത്രം വാശിയായി അവശേഷിക്കും...!!
പലപ്പോഴും അവരുടെ ഔദാര്യം...!!
അർഹതപെടാത്ത ഒന്ന്...!!

അവർക്ക് പറയാൻ കാരണങ്ങൾ ഒരുപാട്...!!
സംശയിക്കാനും കുറ്റം പറയാനും ഒരുപാട്..!!

മനസിലാക്കി കൊടുത്ത് മതിയായി...!!
ചതിക്കപ്പെട്ടതിലും വേദനയാണ് എത്ര സ്നേഹിച്ചിട്ടും മനസിലാക്കാത്തത്..
വിശ്വസിക്കാത്തത്...!!
മടുത്തു...!!

ഒറ്റയ്ക്ക് ആവുന്നത് തന്നെയാ നല്ലത്...!!
ആരോടും ഒന്നും ബോധിപ്പിക്കണ്ടല്ലോ...!!
ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കണ്ടല്ലോ...!!

അങ്ങോട്ട് ഒരുപാട് സ്നേഹിച്ചത് കൊണ്ട് തിരിച്ചും അത്‌ പ്രതീക്ഷിക്കുകയും അത്‌ കിട്ടാതെ വരികയും ചെയ്യുമ്പോൾ സങ്കടമാവുകയും ചെയ്യും ...!!
അതാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)