സോഷ്യൽ മീഡിയ... (19/03/2022)

2020 ഡിസംബർ രണ്ടിനാണ് ഒരു പോസ്റ്റ്‌ fb യിൽ ഇടുന്നത്...
മലയാളി ക്ലബ്‌ എന്ന ഒരു ഗ്രൂപ്പിലും...!!
50,000 ലൈക്കും 10,000 ൽ അധികം കമന്റും കിട്ടിയ ഒരു പോസ്റ്റ്‌...!!

2011 മുതൽ fb ഉപയോഗിക്കുന്നുണ്ടെങ്കിലും അന്നാണ് ആദ്യയി നേരിട്ട് അറിയാത്ത കുറെ ആളുകളെ കൂട്ടുകൂടുന്നത്...
ആദ്യം സഹതാപം... പിന്നെ സ്നേഹം...
കരുതൽ...
ചിലരൊക്കെ പതിയെ കൊഴിഞ്ഞു പോയി.. മറ്റുപലരെ ഞാനായിട്ട് തന്നെ ഒഴിവാക്കി വിട്ടു...!!
സഹതാപം പ്രണയമായി മാറുന്നത് താല്പര്യം ഇല്ലാത്തത് കൊണ്ടും മറ്റൊരാളുടെ ജീവിതം തകർത്തിട്ട് എനിക്ക് ഒരു ജീവിതം വേണ്ടെന്ന് വെച്ചത് കൊണ്ടും...!!

രണ്ട് വർഷം പിന്നിടുമ്പോൾ അവരിൽ ചിലർ എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്നു... ഞാൻ ചേർത്തു നിർത്തുന്നു....!!
കുറച്ചു പേരെ നേരിട്ട് കണ്ടു...
കുറച്ചു നേരം ഒരുമിച്ചിരുന്നു...
ഒരു ചായ കുടിച്ചു പിരിഞ്ഞു...
പിന്നീട് ഒരിക്കലും കാണാൻ ശ്രമിച്ചിട്ടില്ല..!!

വേറെയും ചിലർ...
ദിവസവും ഒരു good morning മെസ്സേജ് അല്ലെങ്കിൽ വല്ലപ്പോഴും ഞാൻ ഇടുന്ന സ്റ്റാറ്റസ് കണ്ടിട്ട് ഒരു സ്മൈലി അയച്ച് ഞാൻ നിന്നെ ഓർക്കുന്നു എന്ന് എന്നെ ഓർമ്മപ്പെടുത്തുന്ന ചിലർ....!!
ഇതുവരെ നേരിട്ട് കാണാത്തവർ..!!

ഇവരൊക്കെ എനിക്ക് പ്രീയപെട്ടത്...!!
ആരോടും പ്രണയം തോന്നിയിട്ടില്ല..
കാമം തോന്നിയിട്ടില്ല...!!

പ്രണയം തോന്നിയത്...
കൂടെ ഉണ്ടാവണം എന്ന് തോന്നിയത് ഒരാളോട് മാത്രം...!!

ഈ ബ്ലോഗ് 2013 ൽ ഞാൻ ആരംഭിച്ചത്...!!

അന്ന് ബ്ലോഗ് എന്ന വാക്ക് സാധാരണകാർക്ക് അത്ര പരിചിതമാണോ എന്ന് ഉറപ്പില്ല..!!
ബ്ലോഗിൽ എഴുതിയിട്ടത് മുഴുവൻ പ്രണയം ആയിരുന്നു..
കൊച്ചു കൊച്ച് പിണക്കങ്ങളും ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളും എന്റെ എഴുത്തുകളിൽ ഇടം പിടിച്ചു..!!

പിന്നീട് ജീവിതം കരി പിടിച്ചതായപ്പോൾ... സ്വപ്‌നങ്ങൾ കത്തികരിഞ്ഞു പോയപ്പോൾ ബ്ലോഗിൽ എഴുതിയിട്ടതെല്ലാം ഡിലീറ്റ് ചെയ്തു...
മനസ്സിൽ നിന്നും മായിച്ചു കളയാൻ വേണ്ടി...!!

Fb യിലും അങ്ങനെ ആയിരുന്നു..!!
ഒരുപാട് ഫാമിലി ഫോട്ടോസ്..
ഞാനും എന്റെ മാത്രം ആയിരുന്ന ഭാര്യയും.. പിന്നെ മക്കളും...!!
അവൾ എന്റെ അല്ലായെന്നു തീർച്ചപ്പെടുത്തിയപ്പോൾ അവയെല്ലാം remove ചെയ്തു..
ഓർത്തുവെയ്ക്കാൻ നിറമുള്ളതൊന്നും അവൾ ബാക്കി വെച്ചില്ല...!!

2022 ആയപ്പോൾ ഒരുപാട് സൗഹൃദങ്ങൾ കൊണ്ട് സമ്പന്നമായി എന്റെ fb അക്കൗണ്ട്...!!
ഏകദേശം 500 നു അടുത്ത് ഫ്രണ്ട്സ്...
അതിൽ എല്ലാവരെയും നേരിട്ട് അറിയാമിപ്പോൾ..!!
മിക്കവരും എന്നോട് നേരിട്ട് ഫോണിൽ സംസാരിച്ചിട്ടുള്ളവർ..!!

സഹതാപത്തിനോ സ്നേഹത്തിനോ വേണ്ടി എഴുതാറില്ല...
എഴുതുന്നതൊക്കെയും എന്റെ ചിന്തകൾ.. ചിതറിയ സ്വപ്‌നങ്ങൾ...
ചിലപ്പോളൊക്കെ ഭാവനകൾ..!!
ആരും വായിക്കാൻ വേണ്ടി എഴുതാറില്ല...
Subcribers നെ കൂട്ടാൻ ഒരിക്കലും നോക്കിയിട്ടില്ല..
ആരുടേയും കമ്മന്റ് കണ്ട് പ്രചോദനം ഉൾകൊള്ളാറില്ല..!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)