കാഴ്ച... (19/03/2022)
മിക്കവാറും ദിവസവും രാവിലെ സ്കൂളിലോട്ട് ഉള്ള യാത്രയിൽ ഒരു കൂടി കാഴ്ചയുണ്ട്...!!
കാറിൽ പോകുന്ന എന്നെ ഒരു പരിഹാസ ചിരിയോടെ നോക്കുന്ന ഒരു ചെക്കൻ...!!
2017 ൽ എന്റെ ജീവിതം
നശിപ്പിച്ചു നാട് വിട്ടവൻ ഇന്ന് നാട്ടിൽ തിരിച്ചു വന്ന് നെഞ്ചും വിരിച്ചു നടക്കുന്നു....!!
അതിന് അവസരവും അവകാശവും ഉണ്ടാക്കി കൊടുത്തവൾ കാമുകനുമായി dp പങ്ക് വെച്ച് രസിക്കുന്നു...!!
ഇതൊക്കെ നേരിടാനും അനുഭവിക്കാനും നാട്ടിൽ ബാക്കിയായി ഞാനും..!!
ആളുകളെ നേരിടാൻ ആവാതെ...
ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാനാവാതെ ഞാൻ എന്റെ കാറിൽ തന്നെ കഴിഞ്ഞു കൂടുന്നു...!!
ബൈക്കും സ്കൂട്ടറും ഒഴിവാക്കി കൊണ്ട്...!!
ഒഴിഞ്ഞു മാറുന്നു...!!
ചിന്തകൾ ഉണ്ടാവാതിരിക്കാൻ തിരക്കുകൾ ഉണ്ടാക്കുന്നു...
ദുസ്വപ്നങ്ങൾ ഇല്ലാതിരിക്കാൻ മദ്യപിച്ചു ബോധംകെട്ടുറങ്ങുന്നു...!!
എന്തൊരു ജീവിതം അല്ലേ...??
ജീവിതം പലപ്പോഴും strange ആണ്...
എനിക്ക് ജീവിച്ചിരിക്കുന്നതും...!!