വെറുതെ... (19/03/2022)

വെറുതെയെങ്കിലും ചിന്തിക്കാറുണ്ട്...
ഒരു കൂട്ട് ഉണ്ടായിരുന്നുവെങ്കിൽ..!!
കൂടെ കിടക്കാനും കൂടെ നടക്കാനും ഒരു കൂട്ട്....!!
തിരക്കിട്ട ജീവിത യാത്രയിൽ side സീറ്റിൽ ഒരാളുണ്ടെന്ന തോന്നൽ പ്രീയപെട്ടത് തന്നെ..!!

മോന് വയ്യാതായിട്ട് മൂന്ന് ആഴ്ചകൾ ആവുന്നു...!!
ഹോസ്പിറ്റലിൽ കൊണ്ടുപോവാനും കൂട്ടിരിക്കുവാനും എനിക്കും ഒരാൾ ഉണ്ടായിരുന്നുവെങ്കിൽ..!!
എന്നും കൂട്ടുകാരി ഉണ്ടാവില്ലല്ലോ..!!
നഷ്ടപെടാതിരിക്കാൻ വഴിയില്ലല്ലോ....!!

സ്വന്തം ചുമതലകൾ മാറ്റി വെയ്ക്കുന്നതോ
ചെയ്യാതിരിക്കുന്നതോ അല്ല..!!
അവനെ പോലെയുള്ള 35 കുട്ടികളുടെ പകലത്തെ അച്ഛനും ചേട്ടനും കൂട്ടുകാരനുമായി വേറെയും ഒരു വേഷം ഞാൻ ഏറ്റെടുത്ത്‌ ജീവിക്കുന്നു...!!
സ്കൂളിൽ ആദ്യ പീരിയഡ് തന്നെ അവർക്ക് അധ്യാപകൻ ഇല്ലെങ്കിൽ ആ ദിവസം അവർ സ്കൂൾ മറിച്ചു വെയ്ക്കും..!!
അത്ര സന്തോഷം..!!
ലീവ് എടുക്കാതിരിക്കുന്നത് അത്‌ കൊണ്ട് മാത്രം...!!

അതിനിടയിൽ സ്വന്തം കൊച്ചിനെ കൂട്ടുകാരി ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടി വരുന്നു...!!
അതിനും കുറ്റവും പരാതിയും മാത്രം...!!
അവളോട് ഇഷ്ട്ടം മാത്രം...
നന്ദി മാത്രം എന്നും..!!
ചെയ്തു തന്ന ഉപകാരങ്ങൾക്കും
അർഹതയില്ലാതിരുന്നിട്ടും വെച്ചു നീട്ടിയ സ്നേഹത്തിനും...!!

പലപ്പോഴും ഞാൻ തോറ്റു പോകുന്നത്...അവിടെയാണ്.
മകളെ  ആദ്യ ദിനം ഒറ്റയ്ക്ക് സ്കൂളിൽ വിട്ടതിനെ കുറിച്ച് എഴുതിയപ്പോൾ നേരിട്ട വിമർശനങ്ങൾ മറന്നിട്ടില്ല...!!
ആരും ആർക്കും പകരമാവില്ല..!!
കൂടെ ഉണ്ടാവണം ഒരാൾ...
അച്ഛനായാലും അമ്മയായാലും..!!

കൂടെ കൂട്ടാൻ കരുതിയ ആള്
തകർത്തു കളഞ്ഞു...!!
സ്വപ്‌നങ്ങൾ...
വിശ്വാസങ്ങൾ...!!
വെറുതെയായിപോയ ചില തോന്നലുകൾ ബാക്കി...!!
അർഹതപെടാതെ പോയ ചില സ്വപ്‌നങ്ങൾ...!!

എന്റെ സന്തോഷങ്ങൾക്കും അവസാനമായി കൊണ്ടിരിക്കുന്നു..!!
വീണ്ടും പഴയതിലേക്ക്...!!
തനിയെ....
ഉറക്കമില്ലാതെ...
സ്വപ്‌നങ്ങൾ ഇല്ലാതെ...
പ്രതീക്ഷകൾ ഇല്ലാതെ..
ആർക്കോ വേണ്ടി...
എന്തിനോ വേണ്ടി ജീവിച്ചിരിക്കുന്നു...
വെറുതെ...!!!




Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)