വനിതാ ദിനം... (08/03/2022)
2020 വരെ സൗഹൃദങ്ങൾക്ക് വലിയ പ്രാധാന്യം ഞാൻ കൊടുത്തിരുന്നില്ല...
കൂട്ടുകാർ എന്ന് പറയാൻ അങ്ങനെ വലിയ ബന്ധങ്ങൾ ഉണ്ടായിരുന്നില്ല...!!
മദ്യപിക്കാൻ മാത്രമായി...
ആഘോഷങ്ങൾക്ക് മാത്രമായി കുറച്ച് പേര് അവരായിരുന്നു എന്റെ സുഹൃത്തുക്കൾ..!!
നല്ലൊരു സുഹൃത്ത് ഇല്ലായിരുന്നു എന്ന് പറയുന്നത് എന്റെ ഒരു തോൽവിയായി തന്നെ ഞാൻ വിലയിരുത്തുന്നു...!!
ഇന്ന് ഞാൻ സമ്പന്നനാണ്..!!
ഒരുപാട് സൗഹൃദങ്ങൾ ...!!
രണ്ട് വർഷമായി ഞാൻ ഒരുപാട് കരുതലോടെ കൊണ്ട് നടക്കുന്ന ബന്ധങ്ങൾ...!!
ഒരിക്കലും എനിക്കോ അവർക്കോ ബാധ്യത ആവാതെ സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ബന്ധങ്ങൾ...!!
കരുതലും സ്നേഹവും ഒരുപാട് അനുഭവിച്ചു കഴിഞ്ഞു...!
ചില യാത്രകൾ...
അവരെ കാണാനും കുറച്ചു നേരം ഒരുമിച്ച് ഇരിക്കാനും സംസാരിക്കാനും ഒക്കെയായി..!!
തിരിഞ്ഞു നോക്കുമ്പോൾ ആരും എനിക്ക് നഷ്ട്ടമല്ല...
ഒരു നഷ്ട്ടം കൊണ്ട് ഞാൻ നേടിയത് ഒരുപാട് പേരുടെ സ്നേഹമാണ്... സൗഹൃദമാണ്..!!
ആൺ പെണ്ണ് ബന്ധം കേവലം ലൈംഗികത മാത്രമല്ല എന്ന് മനസിലാക്കി തന്ന സൗഹൃദങ്ങൾ..!!
നേരിട്ട് കാണാതെയും ഒന്ന് സംസാരിക്കാതെ പോലും കിട്ടിയ കരുതലുകൾ...
ഉപദേശങ്ങൾ...
അതിജീവന കഥകൾ...
പ്രചോദനങ്ങൾ...
അനുഭവങ്ങൾ...
ഇതൊക്കെ തന്നെയാണ് ഓരോ സുഹൃത്തുക്കളെയും ഓർത്തിരിക്കുവാനും
രണ്ട് വരി കുറിക്കാനും പ്രേരിപ്പിച്ചത്...!!
ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് അറിയാം അതിന്റെ ഭീകരത..!!
ഉറക്കം എത്തി നോക്കാത്ത രാവുകളിൽ ഓൺലൈൻ കാണുന്ന പലരും വേണ്ടപ്പെട്ടവർ തന്നെ...!
പ്രത്യേക ലക്ഷ്യങ്ങൾ ഇല്ലാതെ
ഉദ്ദേശങ്ങൾ ഇല്ലാതെയുള്ള ഇഷ്ടങ്ങൾ...!!
നാളെ ഒരിക്കൽ ജീവിതം പഴയ പോലെയായാൽ,
കൂട്ടിനൊരു പെണ്ണ് കൂടെ കൂടിയാൽ..ഇവരെയൊക്കെ പിരിയേണ്ടി വരുമെന്ന് അറിയാം...!!
ഭയമില്ല..നഷ്ടബോധവും...!!
ഭാര്യ തന്നെയാവണം ഏറ്റവും നല്ല സുഹൃത്ത്...!!
കാത്തിരിക്കുന്നു..
അങ്ങനെ ഒരു നല്ല സുഹൃത്തിനായി ...!!
പ്രതീക്ഷയോടെ..!!
എന്റെ മാത്രം ആവേണ്ട ആ വനിത സുഹൃത്തിനു വേണ്ടി..!!