ഓർമ്മകളിൽ തനിയെ.. (18/02/2022)

മനസ്സ് തകർന്നു തുടങ്ങി വീണ്ടും...!!

തുടങ്ങിയ ഇടത്ത് തന്നെ തിരിച്ചെത്തിയ അവസ്ഥ...,!!

എന്താവരുതോ എന്ന് കരുതിയോ...
അത്‌ തന്നെ ആയിരിക്കുന്നു...!!

ഒരുപാട് ഇഷ്ട്ടമായിരുന്നു...!!
വെറുപ്പിക്കേണ്ടി വന്നു....
വേറെ വഴിയില്ലായിരുന്നു...!!
അത്രമേൽ ഇഷ്ട്ടം...!!

എല്ലാം നല്ലതിന്...!!
ഈ അകൽച്ചയും..വേർപാടും..!!

ഒരിക്കലും ഒന്നിക്കില്ലെന്നു അറിഞ്ഞു കൊണ്ട്..
സ്വാന്തമാവില്ല എന്ന് ഉറപ്പുള്ളത് കൊണ്ട്... വിട്ടു കളയുന്നു..!!

എന്റെ വീഴ്ചകളിൽ ചിരിച്ചവർക്ക്...
പരിഹസിച്ചവർക്ക്..ഒരിക്കൽ കൂടി ഞാൻ ഇരയായിരിക്കുന്നു..!!

ഞാൻ തന്നെ ഇരയായി ഇട്ടു കൊടുക്കുന്നു...!!
അത്രമേൽ തകർന്നു...
ഇനിയൊരിക്കലും തിരിച്ചു കയറാൻ ആവാത്തത്ര ഉയരത്തിൽ നിന്ന് ഞാൻ വീണിരിക്കുന്നു...!!

ഇങ്ങനെ തന്നെ ആകുമായിരുന്നു എന്ന് മനസ്സ് പറഞ്ഞു തുടങ്ങിയിരുന്നു..!!

വേർപാട് എന്നും വേദന തന്നെ...
വിരഹം എന്നുമൊരു വീർപ്പുമുട്ടൽ...!!

ഒരിക്കലും ആഗ്രഹമില്ലാത്തത് കൊണ്ടല്ല ....
അർഹത ഇല്ലാത്തത് കൊണ്ട് മാത്രം...!!

ഇത്രയും നികൃഷ്ടമായ എന്റെ ജീവിതത്തിലേയ്ക്ക് ആരും കടന്ന് വരാതിരിക്കാൻ....!!
എനിക്ക് മോശമായി മാറേണ്ടിവന്നു..!!

എന്റെ കണ്ണുകൾക്ക് ചോർച്ച...
ചിന്തകൾക്ക് ഭ്രാന്ത്...!!
പെരുമാറ്റത്തിൽ ദുഃഖം തളംകെട്ടി നിൽക്കുന്നു എന്ന്
കണ്ടുനിൽക്കുന്ന ചിലരുടെ കമെന്റുകൾ...!!

അങ്ങനെ വീണ്ടും ഞാൻ ഇരായിരിക്കുന്നു...!!

ആർക്കും ഞാൻ ഒരു നഷ്ട്ടം ആയിരുന്നില്ല...
ഒരിക്കലും...!!
ഇറങ്ങി പോയവർ എനിക്ക് പഠിച്ചു തന്ന പാഠം...!!
ഇനിയും അത്‌ അങ്ങനെ തന്നെ...!!

എനിക്ക് ചുറ്റുമുള്ളവർ എല്ലാരും നല്ലത് തന്നെയാ...
ഞാൻ മാത്രം മോശം...!!
എനിക്ക് നഷ്ടത്തെ കുറിച്ച് പറയാൻ അർഹതയില്ല...!!

ഓർമ്മകളിൽ മാത്രം എന്റെ നഷ്ട്ടം..!!
ഇനിയൊരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത ചില നല്ല നിമിഷങ്ങൾ മതി..!
ഇനിയുള്ള എന്റെ നഷ്ടങ്ങളിൽ ഇന്നലകളെ ഓർമ്മിക്കാൻ..!!

അത്‌ മാത്രം ഞാൻ അനുഭവിച്ചോട്ടെ...!!

സുഖവും സന്തോഷവും നേരുന്നു...!!






Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)