കളിപ്പാട്ടം.. (18/02/2022)
കാത്തിരിക്കാൻ ആരുമില്ലെന്ന തിരിച്ചറിവോടെ ജീവിക്കുന്നത് മരിച്ചതിനു തുല്യമാണ്...!!
ചതിച്ചവരും ഉപേക്ഷിച്ചു പോയവരും ജീവിതം ആഘോഷിച്ചു തീർക്കുമ്പോൾ,
തനിച്ചായവരും ഇവിടെയുണ്ട്...
ഇനി എന്ത് എന്ന ചോദ്യവുമായി അവശേഷിക്കുന്നവർ...
ചിലരുടെയൊക്കെ കൈയിലെ കളിപ്പാട്ടമായി പോയതിന്റെ വേദന ഓർമ്മകളിൽ കൊണ്ട് നടക്കുന്നവർ...!!
പൊട്ടിയതും പഴകിയതും ആവുമ്പോൾ വലിച്ചെറിയുന്ന ലാഘവത്തോടെ ഉപേക്ഷിച്ചു പോയപ്പോൾ...
വീണ്ടും ആരെങ്കിലും വരുമെന്നും പൊടി തട്ടിഎടുക്കുമെന്നും ആഗ്രഹിച്ചു പോയ ചില കളിപ്പാട്ടങ്ങൾ ഇവിടെ തന്നെയുണ്ട്...!!
പുതുമയുടെ മണം നഷ്ടപെട്ട...
ചേല് നഷ്ടപെട്ട കളിപ്പാട്ടം ആർക്ക് വേണം...??
പൊട്ടിപോയിട്ടും എന്തൊക്കെയാണ് എന്ന് സ്വയം വിചാരിച്ചതിന്റെ ശിക്ഷയും സ്വയം അനുഭവിക്കേണ്ടത് തന്നെ...!!
അന്നും ഇന്നും അവശ്യക്കാർ ഉള്ളത് നല്ലതിന് തന്നെ..
പുതിയതിനു തന്നെ...
കുറവുകൾ ഇല്ലാത്തതിന് തന്നെ...!!
നല്ലതല്ല എന്നു തോന്നിയാൽ കുപ്പതൊട്ടിയിലേയ്ക്ക് സ്വയം ഒഴിയേണ്ടത് അനിവാര്യമാണ്...!!
ഇനിയുള്ള ജീവിതം അവിടെ തന്നെ...
ചീയുവാൻ.. മണ്ണടിയാൻ...
കാത്തിരിപ്പ് മാത്രം അവശേഷിക്കുന്നു...!!
നാളുകൾ ഏറെയാവും എന്ന് അറിയാം...
അത് മാത്രമാണ് വേദന..!!