ചിലർ... (18/02/2022)

ചിലർ അങ്ങനെയാണ്...
ഒരുപാട് ബാധിക്കും നമ്മെ...
കടന്ന് പോയി കഴിയുമ്പോൾ...
ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന് അറിയുമ്പോൾ...
സ്വന്തമാക്കാൻ അർഹത ഇല്ലെന്ന് അറിയുമ്പോൾ...!!

പഴിചാരനും പരിതപിക്കാനും അവകാശമൊന്നുമില്ലെങ്കിലും
സങ്കടം തോന്നും.. ഉള്ളിന്റെ ഉള്ളിൽ...!!

ചിലപ്പോഴൊക്കെ
വിട്ടുകൊടുക്കലും ഒരു തരം സ്നേഹം തന്നെയാ...!!
ഞാനും ആസ്വദിക്കുന്നു ഇന്നാ സ്നേഹം...!!
എന്റെ വിട്ടുകൊടുക്കലിന്റെ..
ഉപേക്ഷിക്കലിന്റെ...!!

അർഹതപെടാത്ത...
അവകാശം സ്ഥാപിക്കാൻ മനസാക്ഷി സമ്മതിക്കാതെ ഒരു വിട്ടുകൊടുക്കൽ...
വേണ്ടെന്ന് വെയ്ക്കൽ...!!

കൂടെ കൂട്ടി മറ്റൊരാളുടെ ജീവിതം നരകമാക്കുന്നതിലും നല്ലത് ഓർമ്മകളുടെ സ്വർഗത്തിൽ ജീവിക്കുന്നത് തന്നെയാണ്...!!

പങ്ക് വെച്ച നിമിഷങ്ങളും...
കൈമാറിയ സ്വപ്‌നങ്ങളും
കാത്തിരിപ്പുകളും കൂട്ടിരിപ്പുകളും 
ഓർമ്മകളെ നിറമുള്ളതാകും..!!

ഇനിയുള്ള നാളകളിൽ കൂട്ടായി...
തണലായി...
നിഴലായി..
എന്റെ നിദ്രകളിൽ ഒരു പുതപ്പായി അവശേഷിക്കാൻ...!!
എനിക്കുമുണ്ട് നിറമുള്ള ഓർമ്മകൾ...
ഒരിക്കലും മരിക്കാത്ത...
മറക്കാത്ത കുറെ ഓർമ്മകൾ..!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)