അർഹത... (16/02/2022)

ഉപേക്ഷിക്കപെടലിന്റെ വേദനയാണ് ഏറ്റവും വലുത്...!!
ഒറ്റപ്പെടലിന്റെ മുറിവാണ് ഏറ്റവും ആഴമുള്ളത്...!!

രണ്ടും ഒരുമിച്ചു അനുഭവിച്ചു തന്നെ തീർക്കാൻ ഞാനും തീരുമാനിച്ചു...!!

ആഗ്രഹിച്ചത് അർഹതപെടാത്ത ഒന്നാണെന്നു അറിയാം...!!

ഒഴിവാക്കി പോകുമ്പോൾ ഒഴിഞ്ഞു മാറി നിന്ന് തന്നെ കൊടുക്കണം...!!
ദൂരെ നിന്ന് ഒരു നോക്ക് കാണാൻ വേണ്ടിയെങ്കിലും...!!

എല്ലാരും സന്തോഷിക്കട്ടെ...
അത്‌ വിധിച്ചിട്ടില്ലാത്ത ഞാൻ
ആഗ്രഹിച്ചു കൂടല്ലോ...!!

കൂടെ ഉണ്ടാവണം എന്ന് നമ്മുക്ക് ആഗ്രഹിക്കാമല്ലോ..
അർഹത ഇല്ലല്ലോ എനിക്ക്..!!
കൂട്ടുണ്ടാവണം എന്ന്   തോന്നാൻ...??

ഒരിക്കലും ഒന്നാവില്ല എന്ന് അറിഞ്ഞു...!!

പതിവ് പോലെ..
പരാതിയില്ല...
വെറുപ്പില്ല...
എവിടെയാണേലും സന്തോഷത്തോടെ....
സ്നേഹത്തോടെ ജീവിക്കട്ടെ..!!

ഒരിക്കലും ഞാൻ ശത്രു ആയിരുന്നില്ല...
ഇനി ഒരു ജന്മത്തിലും ആവില്ല...!!

അർഹതപെടാത്തത് കൊണ്ട് തന്നെ ഞാൻ വിട്ടു തരുന്നു...
പോവുക...
ജീവിതം ചെറുതാണ്....
അത്‌ മനോഹരമാക്കുക...!!

എനിക്ക് സാധിക്കാതെ പോയതും അത്‌ മാത്രം..!!

ഏറെ ദുഃഖത്തോടെ....

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)