നഷ്ട്ടം... (09/02/2022)

നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടോ...??
എപ്പോഴെങ്കിലും...ആരെയെങ്കിലും..??
ഉണ്ടാവണം...!!
എങ്കിൽ മാത്രമേ നഷ്ടപ്പെട്ടവന്റെ സങ്കടമറിയൂ..
വേദനയറിയൂ...!!

എനിക്ക് നഷ്ടപ്പെട്ടു...
എന്നെ തന്നെ...!!
ഇന്നലയുടെ എന്നെ...!!
നാളെയും ഞാൻ ആയിരിക്കാൻ ആഗ്രഹിച്ച എന്നെ..!!

നാളെ എനിക്ക് ഇല്ലായിരുന്നു...
വിധിച്ചിട്ടില്ലായിരുന്നു..
ആഗ്രഹിച്ചിട്ടില്ലായിരുന്നു...
ഇന്നിൽ ജീവിച്ചു മരിക്കാൻ മാത്രം ഞാൻ ആഗ്രഹിച്ചു...!!

കൊന്നിട്ട് പോകാൻ ഞാൻ പറഞ്ഞില്ല...
ആരോടും അപേക്ഷിച്ചില്ല...
എന്നിട്ടും ഞാൻ ഇന്ന്‌ മരിച്ചു..!!

കുഴിച്ചു മൂടി എന്റെ ഇഷ്ടങ്ങളെ...
സ്വപ്നങ്ങളെ...
ആഗ്രഹങ്ങളെ...!!

കുറ്റം മാത്രമെനിക്ക്....
തെറ്റുകാരൻ മാത്രം ഞാൻ..!!

എന്തിനു ഞാൻ ശിക്ഷിക്കപ്പെട്ടു എന്നത് ഇന്നും
അവ്യക്തം...
ഉത്തരമില്ലാത്തത്...!!

ആരെ ഞാൻ ചതിച്ചു എന്നത് ചോദ്യം മാത്രം...!!

ഞാനാൽ ചതിക്കപ്പെട്ടവർ വരട്ടെ...
ആരോപണങ്ങൾ ഉന്നയിക്കട്ടെ...
വിധിക്കട്ടെ...
ശിക്ഷ ഞാൻ ഏറ്റു വാങ്ങിക്കോളാം...
സ്നേഹിച്ചതിനു...
കൂടെ നിന്നതിനു...

ഒറ്റയ്ക്ക് തന്നെ ജീവിക്കാൻ തീരുമാനിച്ച ഞാൻ തന്നെ കുറ്റക്കാരൻ...
തെറ്റ്കാരൻ  ..
ചാർത്തപ്പെട്ട പട്ടങ്ങൾ അവശേഷിക്കട്ടെ...
കൂടെ ചേർക്കാൻ വെമ്പുന്ന പേരുകൾ ഉയർന്നു വരട്ടെ...

ബാക്കിയായി ഞാൻ ഇവിടെ...
കാലത്തിനു സാക്ഷിയായി...
കളി പറയാൻ...
ഓർത്ത് ചിരിക്കാൻ...!!

പരാതിയില്ല...
പരിഭവം ഇല്ല...
എല്ലാരും ജയിക്കട്ടെ  ..
സന്തോഷിക്കട്ടെ...

ദുഖിക്കാൻ ഒരാൾ മാത്രം..
അത്‌ ഞാൻ തന്നെ....!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)