ക്യാൻസർ ദിനം.. (04/02/2022)
ഫെബ്രുവരി 4....
ഒഴിവാക്കലിന്റെയും ഒറ്റപെടലിന്റെയും ഓർമ്മപ്പെടുത്തൽ ഒരിക്കൽ കൂടി...!!
രണ്ടാം വാർഷികം..!!
രോഗം വെറുക്കേണ്ടതും രോഗിയെ അകറ്റേണ്ടതുമാണെന്ന് മനസിലാക്കി തന്ന ദിനം...!!
ക്യാൻസർ വാർഡിൽ കണ്ട മുഖങ്ങളിൽ ഒക്കെ ഒരു വിശ്വാസം ഉണ്ടായിരുന്നു...
പ്രീയപെട്ടവർ കൂടെയുണ്ടെന്നുള്ള ഒരാശ്വാസം...!!
ഇല്ലാതെ പോയതും അങ്ങനെയൊരാൾ...!!
കൂടെയുണ്ടാവും എന്നൊരു ഉറപ്പ് മാത്രം മതി പലപ്പോഴും തിരിച്ചു വരാൻ... ജീവിതത്തിലേയ്ക്കും
പുതിയ തുടക്കത്തിലേയ്ക്കും...!!
ഇനി ഒരിക്കലും ഉണ്ടാവില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞ എന്റെ അറിവ്...!!
വിധി ഇനിയൊരാളിലും ആവർത്തിക്കാതിരിക്കട്ടെ...!!