സമാനത (27/09/2021)
നമ്മളെ പോലെ ജീവിതം ജീവിച്ചു തീർക്കുന്ന ചിലരെ നാം കണ്ടുമുട്ടും...!!
മിക്കവാറും അപ്രതീക്ഷിതമായി..
പിന്നീട് അങ്ങോട്ട് അതൊരു പ്രതീക്ഷയാവും..
കാത്തിരിക്കാൻ...
തരണം ചെയ്യാൻ...
തകരാതെ... തളരാതെ..!!
പതിയെ അറിയും നമ്മുടെ പ്രശ്നങ്ങൾ അല്ല വലുതെന്നു...!!
അത് ഒരു തിരിച്ചറിവും ആശ്വാസവുമായി തോന്നും...
അതിലുപരി മറ്റൊരാളുടെ പ്രശ്നം നമ്മുടേതായി തന്നെ കാണാൻ ഉള്ള വളർച്ച മനസിനുണ്ടാവും... ഉണ്ടാവണം...!!
കൂടെയില്ലെങ്കിലും കൂട്ടുണ്ടാവും എന്നൊരു വാക്ക്... ഒരു ഉറപ്പ്..
ജീവിതത്തിലേയ്ക്കും സന്തോഷത്തിലേയ്ക്കും കൊണ്ടുവരാൻ അത് മാത്രം മതി...!!
എല്ലാരും ഉണ്ടായിട്ടും ഒറ്റയാവുന്നത് വേദനയാണ്.. അതാണ് ഒറ്റപ്പെടൽ...
പുറമെ മറ്റാരും മനസിലാക്കാതെ പോകുന്ന, നിസ്സാരമെന്ന് കരുതുന്ന ഒറ്റപ്പെടൽ...!!
നിനക്ക് എന്തിന്റെ കുറവാണു... എല്ലാരും ഇല്ലേ എന്നൊക്കെ ചോദിക്കാൻ എളുപ്പമാണ്....!!
ചോദിക്കപ്പെടുന്നത് ഒരു വീട്ടിൽ അപരിചിതരെ പോലെ ജീവിക്കുന്ന, ജീവിക്കാൻ നിർബന്ധിക്കപ്പെട്ട ചിലരോട് ആവുമ്പോൾ ചോദ്യം തിരുത്തേണ്ടി വരുന്നു...!!
ആഗ്രഹങ്ങൾ അവശേഷിക്കുന്നു..
സഹായിക്കണമെന്ന് ഒരുപാട് ആഗ്രഹം...!!
നിസ്സഹായത പരിഹാസ ചിരിയോടെ നോക്കുന്നു..!!
നിന്നെ പോലെ ഞാനും
ആഗ്രഹം അവശേഷിക്കുന്നു...
പ്രതീക്ഷയോടെ...!!