കാത്തിരിപ്പ് (25/09/2021)

എന്തൊക്കെ ഉണ്ടെങ്കിലും ഒന്ന് ചായുവാൻ ഒരു തോൾ..ചേർത്തു പിടിക്കുവാൻ ഒരു കരം...
ഇതൊന്നുമില്ലാത്ത അവസ്ഥയാണ് ഏറ്റവും ക്രൂരം...!!

മറ്റുള്ളവരുടെ കുത്തുവാക്കോ പരിചയക്കാരുടെ സഹതാപമോ ഒന്നുമല്ല...ജീവിക്കാൻ പ്രേരിപ്പിക്കുന്നത്..!

നഷ്ടപെട്ട പ്രണയം ഒന്നുകൂടി ആസ്വദിക്കാൻ...
വീണ്ടും യൗവനത്തിലേയ്ക്ക് തിരിച്ചു പോകാൻ...
പ്രായത്തെ തോൽപ്പിക്കാൻ...
ഇഷ്ടങ്ങളെ സ്വന്തമാക്കാൻ..
നഷ്ടങ്ങളെ മറക്കാൻ..
കരിപിടിച്ച ചിത്രങ്ങളെ മറയ്ക്കാൻ...!!

എവിടെയോ ഒരു വിളിക്കായി ആരോ കാത്തിരിക്കുന്നത് പോലെ..
കരുതലായി... കരുത്തായി...
ആരോ എനിക്കുമുണ്ട്...!!

എന്നെ കളഞ്ഞിട്ട് പോയത് ഞാൻ മോശമായത് കൊണ്ടെന്നു മനസിലാക്കുന്നു... പരാതിയില്ല..!!
മോശമായിപോയതിനെയും ശേഖരിക്കുവാൻ ചിലർ ഇറങ്ങാറില്ലേ.. അത്പോലെ ഒരാൾ എനിക്കുമുണ്ടാകും...
എന്നെ ശരിയാക്കാൻ...
നന്നാക്കാൻ...
നേരെയാക്കാൻ...
എവിടെയെന്നോ എപ്പോഴെന്നോ അറിയില്ല...
എങ്കിലും മനസ്സിൽ എവിടെയോ ഒരു ചെറിയ വിശ്വാസം...

കാത്തിരിപ്പ് തുടരുന്നു..!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)