വിവാഹ മോതിരം (4/4/2021)

916 ന്റെ തിളക്കം ജീവിതത്തിൽ ഇല്ലായിരുന്നുവെങ്കിലും കൈയിലെ മോതിരത്തിന് അതുണ്ടായിരുന്നു.. ഇന്ന് കൊണ്ട് ആ തിളക്കവും ഞാൻ ഉപേക്ഷിച്ചു... ഓർമ്മകളുടെ അവസാന താളും ജീവിതത്തിൽ നിന്ന് ഒഴിവാക്കി. സ്വർണ കടയിലെ ചേച്ചി ചോദിച്ചു എന്തിനാ ഇത് ഒഴിവാക്കുന്നതെന്നു.. ഒന്ന് ചിരിച്ചു.. അതിൽ എല്ലാം ഉണ്ടായിരുന്നു.. ചതിയും തേപ്പും മാറ്റുരച്ചു കളഞ്ഞ ഒരു റോൾഡ് ഗോൾഡ് ആയി മാറിയ ഒന്നിനെ ഒഴിവാക്കി.

കുറച്ച് നാൾ മുൻപ് തമ്മിൽ കണ്ടപ്പോൾ അവളും ചോദിച്ചിരുന്നു എന്തിനാ ഇനിയും ഈ wedding ring കൈയിൽ ഇട്ട് കൊണ്ട് നടക്കുന്നതെന്നു.. ആള് ബുദ്ധിമതി ആയത് കൊണ്ട് അത്‌ ഊരി എടുത്ത് ഞാൻ ഒരു സ്കൂട്ടർ മേടിച്ചോട്ടെ ഇതിന് എന്നും ചോദിച്ചു. ഊറ്റൽ നല്ലപോലെ മനസിലാക്കിയത് കൊണ്ട്  ഞാൻ അത്‌ തിരിച്ചു മേടിച്ചു..നഷ്ട പ്രണയത്തിന്റെ ഓർമ്മയ്ക്ക് ഇത് എന്റെ കൈയിൽ തന്നെ കിടക്കട്ടെ എന്നൊരു പൊള്ളയായ ഭംഗിവാക്കും പറഞ്ഞുകൊണ്ട്..!!

ചിലരൊക്കെ പറയാറുണ്ട്...  കല്യാണ മോതിരത്തിന്റെയും താലിയുടെയും  ഒക്കെ മഹത്വം. കല്യാണം കഴിച്ച നാൾ മുതൽ നെറ്റിയിൽ സിന്ധുരം ചൂടൻ പറയുമായിരുന്നു.. ഒരിക്കലും അനുസരിച്ചിട്ടില്ല.. ജീവിതത്തിൽ ആദ്യ ജാരൻ കടന്ന് കയറിയപ്പോൾ ഉപേക്ഷിച്ചു കളഞ്ഞ താലി പിന്നെയൊരിക്കലും  കഴുത്തിൽ ഇട്ടില്ല.. അത്‌ എവിടെയോ കളഞ്ഞു പോയി എന്നൊരു കള്ളവും.!!

ഇന്ന് കൊച്ചുടുപ്പും ഇട്ട് make up ഉം ചെയ്ത് കൊച്ചിയിൽ കറങ്ങി നടക്കുമ്പോൾ ആരും പറയില്ല കെട്ടിയതാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നും..  ഏറ്റവും വലിയ അഹങ്കാരവും അത്‌ തന്നെ. എന്നും ആ തിളക്കം ശരീരത്തിന് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം.. നടക്കില്ലെങ്കിലും..!!

പ്രായം മനസിനെ ബാധിക്കാതിരിക്കട്ടെ... എന്നും ചെറുപ്പമായി ജീവിതത്തെ നോക്കി കാണാൻ ഇടയാവട്ടെ..!!
ഭർത്താവിനു പ്രായം കൂടിയത് കൊണ്ടാവുമല്ലോ കണ്ടത്തിയ എല്ലാവരും 30 വയസിൽ താഴെ മാത്രം പ്രായമുള്ള ചെറുപ്പക്കാർ ആയത്.!! ഇപ്പോഴും സോഷ്യൽ മീഡിയയിൽ പുതിയ ആൺ സുഹൃത്തുക്കൾ എല്ലാം കൊച്ചു പയ്യന്മാർ (22- 26 വയസുള്ളവർ മാത്രം ). ആറു മാസത്തെ കൊച്ചിയിലെ ജീവിതം സമ്മാനിച്ച പുത്തൻ ബന്ധങ്ങൾ!!  ജന്മം കൊടുത്ത മക്കളെ മറക്കാൻ എന്തെങ്കിലും നേരമ്പോക്ക് വേണ്ടേ..??

ചെയ്തു കൂട്ടുന്ന തെറ്റുകൾക്ക് സ്വന്തം മനസാക്ഷി മാപ്പ് കൊടുക്കട്ടെ... വേറെ ആർക്കും പൊറുക്കാൻ പറ്റില്ലല്ലോ!!

വിവാഹ മോതിരം വിറ്റിട്ട്, അതിനെകാളും നല്ലൊരു മോതിരം വാങ്ങി ആ വിരലിൽ തന്നെ ഇട്ടു ഒരു ഫോട്ടോയും എടുത്ത് ചിരിച്ചു കൊണ്ട് അവിടെ നിന്ന് ഇറങ്ങി..മാറ്റിൽ കുറവ് വരാത്ത, ഒരിക്കലും തേപ്പിന്റെ നിറം പിടിക്കാത്ത ഒരു മോതിരം ആ വിരലിൽ ഇടം പിടിച്ചു.

 ജീവിതം ഇതുവരെ ഹർത്താൽ ദിനം പോലെയായിരുന്നു.. ഇപ്പോൾ അതൊക്കെ മാറി.. സാധാരണ ദിവസങ്ങൾ മാത്രം.. കൈ കാണിച്ചിട്ട് നിർത്താതെ പോയ ബസ് കുറച്ച് മുന്നിൽ ആക്‌സിഡന്റ് ആയി കിടക്കുന്ന കാഴ്ച്ച പുറകിലെ ബസിൽ കയറി വന്നപ്പോൾ കണ്ടു..! ഇനിയും ബസുകൾ ഓടട്ടെ.. ബസ് കിട്ടില്ല എന്ന് കരുതിയവർ ചമ്മട്ടെ !!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)