ചതിയുടെ കൂട്ടുകാർ... (29/04/2021)

2017 ഒക്ടോബർ മാസം മുതൽ കുറച്ച് നല്ല കൂട്ടുകാർ കൂടെ കൂടിയിരുന്നു..! എല്ലാം കൊണ്ട് മനസ് തകർന്നു നിന്നപ്പോൾ കൂടെ നിന്നവർ... കൈ പിടിച്ചു നടന്നവർ..! അന്ന് മുതൽ ഇന്നുവരെ അവർ ജീവന് തുല്യരായായിരുന്നു.. അതിൽ ഏറ്റവും പ്രീയപെട്ടവൻ... സഹോദരാ എന്ന് തീർത്തു വിളിക്കാതെ സഹോ എന്ന് ഒമാനിച്ചു വിളിക്കപ്പെട്ടവൻ...!!

നമ്മുടെ ധാരണകൾ തെറ്റാണെന്നു അറിയാൻ ഒരുപാട് കാത്തിരിക്കേണ്ടി വരാറില്ല...
2021 ഫെബ്രുവരി  രാത്രി വീട്ടിലെ പഴയ ഫോണിലേയ്ക്ക് വന്ന whatsup സന്ദേശം അതുവരെ ഉള്ള എല്ലാ സങ്കൽപ്പങ്ങളെയും ഉടച്ചു കളഞ്ഞു...കൂടെ നിന്ന് ചതിക്കുന്ന ഒരു കൂട്ടുകാരനായി അവൻ മാറിയ നിമിഷം.. ആ തിരിച്ചറിവ് ഒരുപാട് വേദനയായി ഇന്നും അവശേഷിക്കുന്നു..
ബന്ധങ്ങൾ ഒഴിവാക്കാൻ  തീരുമാനിച്ച ദിവസം..!

കാന്തലൂരിലെ കുളിരു പങ്കിടാൻ ഉള്ള ക്ഷണം...!!
രണ്ട് ദിവസം കൊണ്ട് ഫോൺ നമ്പറിന്റെ ഉടമസ്ഥനെ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയപ്പോൾ സങ്കടം തോന്നി... അവനെക്കുറിച്ചല്ല.. ഒന്നുമറിയാത്ത അവന്റെ ഭാര്യയെകുറിച്ചും രണ്ട് വയസ് ഉള്ള കുഞ്ഞിനെയും ഓർത്ത് ..!!
ആ കുടുംബത്തെ മാനിച്ചു കേസുമായി മുന്നോട്ട് പോയില്ല..
എല്ലാരും ഭംഗിയായി ജീവിക്കട്ടെ..!!

ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ആയിരുന്നു..! ഉള്ളിൽ വിഷം നിറച്ച സ്വഭാവം ഒളിച്ചു വെച്ച് മൂന്ന് വർഷം എന്റെ സുഹൃത്തായി ഭാവിച്ചു..!
നേരിട്ട് വിളിച്ചു പറയാൻ തോന്നിയില്ല.. ഒരു മെസ്സേജ് അയച്ചു... ആളെ മനസിലായി എന്ന് പറഞ്ഞു.. ഒരിക്കലും നിന്നിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്നും...!!
ആ ബന്ധം അതോടെ അവസാനിച്ചു എന്ന് കരുതുന്നു.

പിന്നെയും ചിലർ...

Whatsup ൽ വന്ന് എന്റെ അടുത്ത് ഭാര്യയുടെ കുറ്റം പറയുകയും, അടുത്ത നിമിഷം തന്നെ messenger ൽ  എന്റെ ഭാര്യയെ ഉപദേശിക്കുകയും ചെയ്യുന്നവർ... ഇപ്പോഴും കൃത്യമായി എന്നെ കുറിച്ച് അപവാദങ്ങൾ  അവളെ അറിയിക്കുന്ന ചില സുഹൃത്തുകൾ..!!
Instagram ൽ അവളെ follow ചെയ്തിട്ട്, എന്നോട് അവളെ ഉപേക്ഷിക്കാനും വെറുക്കാനും പറയുന്ന നല്ല മനസിന്റെ ഉടമകളും കുറച്ച് ഉണ്ട്..!!
എല്ലാരും അങ്ങനെയാണ് എന്നല്ല.. എങ്കിലും ഭയമാണ്...ഇനി ഒരു ചതി ആരിലൂടെയാണ് വരുന്നത് എന്ന് അറിയാത്തത് കൊണ്ടുള്ള ഭയം..!!

ഇപ്പോൾ ആരുമായും ചങ്ങാത്തം ഇല്ല.. മക്കൾ ആണ് കൂട്ടുകാർ.. അവരുടെ കൂടെയാണ് യാത്രകൾ.. അതാണ് എന്റെ ലോകം..!
എത്ര കാലം എന്ന് അറിയില്ല..
പോകുന്നിടത്തോളം ഇങ്ങനെ പോകട്ടെ എന്ന് കരുതുന്നു..
ആവരുടെ ലോകം അവർ കണ്ടെത്തി കഴിയുമ്പോൾ..
 ഒരു യാത്ര പോകണം.. തനിച്ചു... എങ്ങോട്ട് എന്ന് അറിയാത്ത യാത്ര..
മടങ്ങി വരാത്ത യാത്ര.. ഒരിക്കലും..!!
പിന്നീട് അങ്ങോട്ട് ഒരു low profile ജീവിതം.. ബന്ധിപ്പിക്കാൻ ആധാർ ഇല്ലാത്ത..
തിരിച്ചറിയാൻ voters card ഇല്ലാത്ത ഒരു ലോകം..ബന്ധനങ്ങൾ ആകുന്ന സോഷ്യൽ മീഡിയ ഇല്ലാത്ത ഒരു യാത്ര..!!
അവശേഷിക്കുന്ന അറിവുകൾ പങ്ക് വെച്ച് മുന്നോട്ട് പോകണം..
പകർന്നു കൊടുക്കണം അറിവും അനുഭവങ്ങളും..
ജീവിക്കണം അവരിൽ ഒരാളായി..ജീവിതം അവസാനിക്കും വരെ..
തിരക്കി വരാൻ ആരും ഇല്ലാതിരിക്കട്ടെ..!
ബാധ്യത ആവാൻ ഇനി ഒരു ബന്ധവും ഇല്ലാതിരിക്കട്ടെ...!!


Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)