ഒരു ബയോപ്സി കല്യാണആലോചന (11/4/2021)
ചിലപ്പോഴൊക്കെ തോന്നും.. ആളുകൾക്ക് എന്ത് വികലമായ ചിന്തകൾ ആണെന്ന്...!!
ഒരുപാട് പേര് എന്റെ biopsy റിപ്പോർട്ട് ചോദിക്കുമായിരുന്നു.. അതൊക്കെ മിക്കവാറും അവരുടെ പരിചയത്തിൽ ഉള്ള ഡോക്ടർമാരെയോ മറ്റ് മെഡിക്കൽ ബന്ധമുള്ളവരെയോ കാണിച്ച് കൂടുതൽ കാര്യങ്ങൾക്ക് എന്നെ സഹായിക്കാൻ ആയിരുന്നു..!!
ഇപ്പോൾ കുറച്ച് ആളുകൾ ഇറങ്ങിയിട്ടുണ്ട്...
അവർക്കും biopsy റിപ്പോർട്ട് വേണം... എന്തിനാണെന്നോ..??
എനിക്ക് പെണ്ണ് നോക്കാൻ..!!
സുഹൃത്തേ... കെട്ടാൻ മുട്ടി നിൽക്കുന്നില്ല ഞാൻ..!
ഒരെണ്ണത്തിന്റെ ക്ഷീണം ഇതുവരെ മാറിയില്ല..!!
സമയമുണ്ടല്ലോ.. നോക്കാമെന്നേ..!!
അതൊന്നും എന്റെ biopsy നോക്കിയിട്ട് ഉറപ്പിക്കുന്ന ബന്ധം ആവരുത് എന്നൊരു നിബന്ധന മാത്രം!!
ആർക്കടോ നാളെയെ കുറിച്ച് അത്ര ഉറപ്പുള്ളത്..?
രാവിലെ എഴുന്നേൽക്കും എന്നുള്ള വിശ്വാസമാണ് ഓരോ വീട്ടിലെയും അലാം..!!
എത്രയോ പേര് അത് off ആക്കാൻ അവശേഷിക്കാതെ, യാത്ര പോലും പറയാതെ പോകുന്നു..!!
Bye, see you..പറഞ്ഞ് ഇറങ്ങിയിട്ട് തിരിച്ചു വരാതെ എത്രയോ പേര് റോഡിൽ പൊലിയുന്നു..!!
എത്രയോ പേര് ഒന്നുമറിയാതെ രോഗവുമായി നമ്മുക്ക് ചുറ്റും ജീവിക്കുന്നു.. അവസാന നിമിഷം രോഗം കണ്ടെത്തുന്നത് വരെ...!!
കല്യാണത്തിന് ജാതകം നോക്കി ഉറപ്പിക്കുന്ന പോലെ, കെട്ടാൻ പോകുന്ന ആണിന്റെ ഒരു full body മെഡിക്കൽ check up ചെയ്തിട്ട് കല്യാണം കഴിക്കൂ എന്ന് വാശി പിടിക്കുന്ന എല്ലാരോടും നല്ല നമസ്കാരം..!!
ഒന്നും ആശിക്കാതെയാണ്..2011 ൽ കല്യാണം കഴിച്ചത്... യാതൊരു ഡിമാൻഡും മുന്നോട്ട് വെയ്ക്കാതെ തന്നെ...!!അതൊരു ട്രാജഡി ആയി പോയതിൽ ഒരുപാട് സങ്കടവും ഉണ്ട് കേട്ടോ..!!
ഇനിയും അങ്ങനെ തന്നെ... കല്യാണം ഉണ്ടാവുമെങ്കിൽ..
യാതൊരു ഡിമാൻഡും ഇല്ലാതെ.. തന്നെ..!!
ബാച്ച്ലർ ജീവിതം ഒരു ലഹരിയാണ് ഇപ്പോൾ.. അതിന്റെ കൂടെ രണ്ട് കുട്ടികൾ കൂടി കൂടുമ്പോൾ പിന്നെ എന്ത് വേണം..!!
ഞങ്ങളുടെ ലോകം വിശാലമാണ്.. അതിന്റെ അതിർത്തികൾ കാറിലെ ഡീസലാണ്...!
രാത്രിയെന്നോ പകലെന്നോ അതിന് വേർതിരിവ് ഇല്ല..!!
അവിടെ നഷ്ടങ്ങൾ ഓർക്കാൻ സമയമില്ല...ഒറ്റപ്പെടൽ ഇല്ല.. നിരാശയില്ല!!
ജീവിതം തുടങ്ങുന്നു... എന്റെ രണ്ടാം ജന്മം.. എത്രയോ പേര് ക്യാൻസർ വന്നു മരിക്കുന്നു..ഇയാൾ ചത്തു പോയില്ലേ എന്ന് ചോദിച്ചവളുടെ മുൻപിൽ വാശിയോടെ..!! വെറുപ്പില്ല.. ആരോടും..
അനുഭവങ്ങൾക്ക് നന്ദി മാത്രം.. വാശിയോടെ ജീവിതത്തിനെ നേരിടാൻ സഹായിച്ചതിനു.. ഒറ്റപ്പെടൽ മാറി വീണ്ടും പുറത്തിറങ്ങാൻ പ്രേരിപ്പിച്ചതിനു...
യാത്രകളെ പ്രേമിക്കാൻ മനസുണ്ടാക്കിയതിന്..
എല്ലാത്തിനും ഒടുവിൽ..
എന്റെ രണ്ട് കുഞ്ഞുങ്ങളെ എനിക്ക് തന്നിട്ട് പോയതിന്..
എന്റെ ലോകം വിശാലമാക്കിയതിനു.. ഒരുപാട് നന്ദി..!!
എന്റെ രണ്ട് ചിറകുകൾ..
എന്റെ പാതകൾ...!!